കുറ്റ്യാട്ടൂർ തീർത്ഥാട്ട്‌ പൊൻമലയിലെ ചെങ്കൽ ഖനനം; നടപടി സ്വീകരിക്കുമെന്ന് അധികൃതർ

കുറ്റ്യാട്ടൂർ ഉരുവച്ചാലിന് സമീപം തീർത്ഥാട്ട്‌ പൊൻമലയുടെ നെറുകയിൽ ചെങ്കൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ നടപടികൾ സ്വീകരിക്കുമെന്ന് കുറ്റ്യാട്ടൂർ വില്ലേജ് അധികൃതർ.

കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിൽ ഒന്നാണ് തീർത്ഥാട്ട്‌ പൊൻമല. ഇവിടെ ചെങ്കൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ നടപടികൾ സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസർ വി.അനിൽകുമാർ അറിയിച്ചു.

മതിയായ ലഭിക്കാത്ത നിലവിലെ സാഹചര്യത്തിലാണ് അനധികൃതമായി ഖനനം നടത്താനുള്ള നീക്കം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. നേരത്തെ കുന്നിൻ്റെ ഒരു ഭാഗത്ത് ഖനനം നടന്നിരുന്നു. അതിൻറെ ദുരന്തഫലങ്ങളും, പ്രയാസങ്ങളും അനുഭവിച്ച പ്രദേശവാസികളും ഇനിയൊരു ഖനനത്തിന് തങ്ങൾ അനുവദിക്കില്ലെന്ന് പറയുന്നു.

തീർത്ഥാട്ട്‌ പൊൻമല അതിൻ്റെ തനിമയോടെ തന്നെ നിലനിർത്തണം. മലയുടെ നെറുകയിൽ നിന്നും നോക്കിയാൽ ജില്ലയിലെ പല ഭാഗങ്ങളും കണ്മുന്നിൽ കാണാം എന്നത് ഏറെ പ്രത്യേകതയാണ്. ഇവിടെ ഉദയാസ്തമയ ദൃശ്യഭംഗി ആസ്വദിക്കാൻ എത്തുന്നവർ ഏറെയാണ്.

മലയുടെ ഒരു ഭാഗത്താണ് കേരളത്തിലെ അപൂർവ്വം ചില ഗുഹാക്ഷേത്രങ്ങളിൽ ഒന്നായ തീർത്ഥാട്ട്‌ പൊൻമല ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഖനനം ക്ഷേത്രത്തിൻറെ നിലനിൽപ്പിനെ തന്നെ ബാധിക്കും.

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്ര ഭൂപടത്തിൽ ഇടം നേടാൻ സാധ്യതകൾ ഏറെയുള്ള പ്രദേശത്തിൻ്റെ മനോഹാരിതയും ആവാസവ്യവസ്ഥയും നശിപ്പിച്ചുകൊണ്ടുള്ള ഖനനം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വില്ലേജ് അധികൃതരും നാട്ടുകാരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: