കുട്ടികളെ സ്വീകരിക്കാൻ അദ്ധ്യാപകരും തയ്യാറെടുപ്പിൽ

കൊറ്റാളി :നീണ്ട ഇടവേളക്ക് ശേഷം നവംമ്പർ ഒന്നാം തീയ്യതി കേരളപ്പിറവി ദിനത്തിൽ വിദ്യാലയങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാൻ എങ്ങും അദ്ധ്യാപകരും തയ്യാറെടുപ്പിന്റെ പാതയിലാണ്. വിദ്യാലയങ്ങളിലെ ക്ലാസ് റൂമുകളും , മതിലുകളും ആരെയും ആകർഷിക്കുന്ന വിധം മനോഹരമാക്കിയിരിക്കുകയാണ്. പുഴാതി നോർത്ത്. യു പി സ്ക്കുളി പഴയ കെട്ടിടം പൊളിച്ച് പുതിയ മൂന്ന് നില ബിൽഡിംഗ് പണിയുകയും ഔപചാരിക ഉൽഘാടനത്തിന്ന് മുന്നേ ഒന്നാം തരം മുതൽ ഏഴാം തരം വരെയുളള നാനൂറോളം കുട്ടികൾക്ക് പുതിയ സ്കൂൾ ബാഗ് നൽകി കൊണ്ടാണ് ഇത്തവണ പ്രവേശനോൽസവം ഗംഭീരമാക്കുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന വിദ്യാലയ പഠന സഹായ സമിതി യോഗത്തിൽ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ സാബിറ ടീച്ചർ, കെ.പി. അനിത, കൂക്കിരി രാജേഷ്, ടി.രവീന്ദ്രൻ എന്നിവർ സ്കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പി.ടി.എ.പ്രസി : കെ.സു നിൽകുമാർ അധ്യക്ഷം വഹിച്ചു. മാടങ്കര രാജീവൻ , ജലീൽ ചക്കാലക്കൽ, അനു സംഗിത്, നിജി, ദീപ, ജിഷ, നവനീത ,സുകന്യ, ജ്യോസ് ന, സോന, ശ്രീകല, ജിമി , ശ്രുതി, താജുദ്ദീൻ സംബന്ധിച്ചുപ്രധാന അദ്ധ്യാപകൻ എം. മധുസൂദനൻ സ്വാഗതവും, പി.അബ്ദുൾ റാഷിദ് നന്ദിയും പറഞ്ഞു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: