മാരക ലഹരി മരുന്നായ എം.ഡി.എം.എ. യുമായി യുവാവ് പിടിയിൽ

തലശ്ശേരി. കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.മലപ്പുറം ഏറനാട് നറുകര പട്ടർകുളം സ്വദേശി അത്തി മണ്ണിൽ വീട്ടിൽ എ .എം.മുഹമ്മദ്അനീസിനെ (26)യാണ്

റേഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ ബി. ദീപക്കും സംഘവും പിടികൂടിയത്. സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി പട്രോൾ നടത്തി വരവെ ന്യൂ മാഹി കുറിച്ചിയിൽ ദേശീയപാതയിൽ കിടാരംകുന്നിൽ വെച്ചാണ് വാഹന പരിശോധനക്കിടെ കെ.എൽ.10.ബി.ഡി. 12 37 നമ്പർമാരുതി ഈക്കോ വാനിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരി മരുന്നായ
7.150 ഗ്രാം എം.ഡി.എം.എ.എക്സൈസ് സംഘം പിടികൂടിയത്

റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ ഷിബു കെ.സി.,രാജേഷ് ശങ്കർ ടി.വി.,സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് സി.പി,.സമീർ കെ.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജസ്ന ജോസഫ് ഡ്രൈവർ സുരാജ് എംഎന്നിവരും ഉണ്ടായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: