അമ്പാടി മുക്കിൽ സിപി എം പ്രവർത്തകരുടെ വീടുകൾ തകർത്ത് വിദേശത്തേക്ക് മുങ്ങിയ ബിജെപി പ്രവർത്തകനായ പിടികിട്ടാപ്പുള്ളി പിടിയിൽ

കണ്ണൂർ: അമ്പാടി മുക്കിലെ സി പി എം പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചു തകർത്ത കേസിൽ വിദേശത്തേക്ക് മുങ്ങിയ ബി ജെ പി പ്രവർത്തകനായ പിടികിട്ടാപ്പുള്ളി പിടിയിൽ. ചാല സി.കെ.പുരത്തെ അജിത്തിൻ്റെ മകൻ തായമ്പള്ളി ഹൗസിൽ ആകാശിനെയാണ് എസ്.ഐ.വി.ഹാരിസിൻ്റെ നേതൃത്വത്തിൽ എഎസ്.ഐ. ഷാജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ നാസർ, ബാബുപ്രസാദ്, മനോജ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. 2015ൽ അമ്പാടി മുക്കിലുണ്ടായ സി പി എം – ബി ജെ പി സംഘർഷത്തിൽ സി പി എം പ്രവർത്തകരുടെ നിരവധി വീടുകൾ തകർക്കപ്പെട്ടിരുന്നു. ഈ കേസിലും മറ്റ് അക്രമസംഭവങ്ങളിലുമായി പ്രതിക്കെതിരെ ഏഴോളം വാറൻ്റുകൾ നിലവിലുണ്ട്. കേസിൽ 2019-ൽ കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിദേശത്ത് ദുബായിയിൽ കഴിയുന്ന പ്രതി നാട്ടിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വിമാനത്താവളങ്ങളിൽ പോലീസ് നിരീക്ഷണത്തിനിടെയാണ് കരിപ്പൂർ വിമാനതാവളത്തിൽ വെച്ച് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: