പ്രൈഡ് ക്രഡിറ്റ് കോ ഓപ്പ . സൊസൈറ്റി ഇരിട്ടി ബ്രാഞ്ച് ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി : പ്രൈഡ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പ . സൊസൈറ്റി ഇരിട്ടി ബ്രാഞ്ച് ഉദ്‌ഘാടനം നഗരസഭാ അദ്ധ്യക്ഷ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. സൊസൈറ്റിയുടെ സംസ്ഥാനത്തെ പതിനൊന്നാമത് ശാഖയാണ് ഇരിട്ടി താലൂക്ക് ആശുപത്രി റോഡിൽ വി കെ സി കോംപ്ലക്സിൽ ആരംഭിച്ചത് . സൊസൈറ്റി സി ഇ ഒ ശൈലേഷ് സി നായർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് വർഗ്ഗീസ്, ബി ജെ പി പേരാവൂർ മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് റെജി തോമസ്, സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാർ, ഡയറക്ടർ ലാലി ജോസഫ്, ബിസിനസ് കോൺസ്റ്റൂളന്റ് ഫിറോസ്, ചീഫ് കോഡിനേറ്റർ ജോസഫ്, ഇരിട്ടി ബ്രാഞ്ച് ഹെഡ് വിനോദ് കുമാർ , ഷൈനി ചാർളി, കെ. ജിഷ്ണു, പി. അജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മേഖലയിലെ വികലാംഗരായ മൂന്നു പേർക്ക് സൊസൈറ്റി വൈസ് ചെയർമാൻ സായി റാം റെഡ്ഢി ചടങ്ങിൽ ചക്ര കസേരകൾ വിതരണം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: