വാളയാർ കേസ് : പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് KSU മട്ടന്നൂരിൽ പിണറായിയുടെ കോലം കത്തിച്ചു

മട്ടന്നൂർ : കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളയാറിലെ സഹോദരിമാർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും, കേസ് മായ്ച്ചു കളയാനുള്ള പിണറായി സർക്കാരിന്റെ ഇരകളെ സംരക്ഷിക്കുന്ന നടപടിയിലും പ്രതിഷേധിച്ച് മട്ടന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനവും, മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കലും സംഘടിപ്പിച്ചു. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, അഷ്‌റഫ്‌ എളമ്പാറ, ആകാശ്.എം, ആദർശ് കൊതേരി, സൂരജ് ഭാസ്‌കരൻ, റയ്യാൻ എടയന്നൂർ, ഷെബിൻ.എൻ.സി, മുർസൽ മട്ടന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.

pina

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: