സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം

വാറ്റ് നി​കു​തി​യു​ടെ പേ​രി​ല്‍ വ്യാ​പാ​രി​ക്ക് നോട്ടീസ് അയച്ച ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഇ​ന്നു സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ട​യ​ട​പ്പ് സ​മ​രം ന​ട​ത്തും.സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലും ജി​ല്ലാ ക​ള​ക്ട​റേ​റ്റു​ക​ള്‍​ക്കു മു​ന്നി​ലും ഇന്ന് ധ​ര്‍​ണ ന​ട​ത്തു​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. രാ​വി​ലെ 10ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആരംഭിക്കുമെന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സേ​തു​മാ​ധ​വ​ന്‍ പ​റ​ഞ്ഞു. 2011 മു​ത​ല്‍ 16 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ വാ​റ്റി​ന്‍റെ പേ​രി​ലു​ള്ള തു​ക അ​ട​യ്ക്കാ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്കു നോ​ട്ടീ​സ് അയച്ചതില്‍ പ്രതിഷേധിച്ചാണ് കടയടപ്പ് സമരം പ്രഖ്യാപിച്ചത് . പ​ല​ത​വ​ണ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. ക​ട​യ​ട​പ്പ് സ​മ​രം​കൊ​ണ്ടു ഫ​ല​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദീ​ന്‍ അ​റി​യി​ച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: