കുഴല്‍ക്കിണറില്‍ വീണ സുജിത്ത് രാജ്യത്തെ കണ്ണീരിലാഴ്ത്തി യാത്രയായി

കോയമ്ബത്തൂര്‍: രാജ്യത്തെ കണ്ണീരിലാഴ്ത്തി ട്രിച്ചി മണപ്പാറ നടുക്കാടിപ്പട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരന്‍ സുജിത്ത് മരിച്ചു. നാലു ദിവസമായി സുജിത്ത് കിണറ്റില്‍ വീണിട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കുട്ടി മരിച്ചത്. കുഴല്‍ക്കിണറിലൂടെ തന്നെ മൃതദേഹം പുറത്തെടുത്തു.

“കുട്ടിയ രക്ഷപ്പെടുത്താന്‍ കഴിയുന്നതെല്ലാം ചെയ്തു. നിര്‍ഭാഗ്യവശാല്‍ കുഴല്‍ക്കിണറില്‍ നിന്നു ദുര്‍ഗന്ധം വമിച്ചു തുടങ്ങി. അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നും’ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ.രാധാകൃഷ്ണന്‍ അറിയിച്ചു. മൃതദേഹം മണപ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

വെള്ളിയാഴ്ച വൈകുന്നേരമാണു ബ്രിട്ടോയുടെ മകന്‍ സുജിത്ത് കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണത്. വൈകുന്നേരം 5.40നാണു മുറ്റത്തു ക‌ളിക്കുന്നതിനിടെ കുട്ടി സമീപത്തെ കുഴല്‍ കിണറില്‍ വീണത്. ആദ്യം 25 അടി‌യിലായിരുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടിയിലേക്കു വീ‌ണു. കുഴല്‍ കിണറിന്‍റെ ആഴം 600 അടിയാണ്.

സമാന്തരമായി റിഗ് ഉപയോഗിച്ചു കുഴിയെടുത്തു കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു നടന്നുകൊണ്ടിരുന്നു. പാറ കടു‌ത്തതോടെ സമയം വൈകുന്നതു ഒഴിവാക്കാന്‍ മൂന്നു ഇരട്ടി ശക്തിയുള്ള മ‌റ്റൊരു റിഗ് മെഷിന്‍ എത്തിച്ചു. പ്രതികൂല കാലാവസ്ഥ, യന്ത്രത്തകരാര്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തെ വൈകിപ്പിച്ചു. കൈകള്‍ തലയ്ക്കു മുകളിലേക്കു വച്ചനിലയിലായിരുന്നു കുട്ടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: