റോഡ്‌പണിക്കിടെ ഗുഹ കണ്ടെത്തി

ഇരിട്ടി: തലശ്ശേരി – വളവുപാറ റോഡ് നിർമ്മാണത്തിനിടെ ഗുഹ കണ്ടെത്തി. കച്ചേരിക്കടവ് പാലത്തിനും പുതുതായി പണിയുന്ന കൂട്ടുപുഴ പാലത്തിനും ഇടയിലാണ് ഗുഹ കണ്ടെത്തിയ സ്ഥലം. റോഡിനായി ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ ആണ് ഗുഹ ശ്രദ്ധയിൽ പെട്ടത്. വാൻ കരിങ്കൽ പാറക്കൂട്ടങ്ങൾക്കടിയിൽ കിടക്കുന്ന ഗുഹാമുഖം റോഡിനോട് ചേർന്നാണെങ്കിലും ഇത് നീളുന്നത് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ്. ഒരാൾക്ക് അനായാസം കയറിപ്പോകാൻ മാത്രം വലിപ്പമുള്ളതാണ് ഗുഹാമുഖം.

റോഡ് നിർമ്മാണപ്രവർത്തിയിൽ ഏർപ്പെട്ട കരാർ കമ്പനി അധികൃതർ അറിയിച്ചതിനെത്തുടർന്ന് ഇരിട്ടി പോലീസ് സ്ഥലത്തെത്തി. ഇവർ പ്രാഥമിക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പോലീസ് ആർക്കിയോളജി വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. ഇവരുടെ പരിശോധന കഴിയും വരെ ഗുഹാമുഖം അടച്ചു വെച്ച് ഈ ഭാഗത്തെ പ്രവർത്തി നിർത്തിവെച്ചിരിക്കയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: