സീബ്രാലൈനുകള്‍ ഇല്ലാത്തത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാവുന്നു

കണ്ണാടിപ്പറമ്പ്:കണ്ണാടിപ്പറമ്പ് -പുല്ലൂപ്പി റോഡിൽ വേഗത നിയന്ത്രണ ബോർഡും  സീബ്ര ലൈനും ഇല്ലാത്തത് കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു. കണ്ണാടിപ്പറമ്പ് പുല്ലൂപ്പി റോഡിൽ നവീകരണത്തിന്റെ ഭാഗമായി  റോഡിന് വീതികൂട്ടി സ്കൂളിന് സീപത്തുളള ഹംപുകൾ നീക്കം ചെയ്തതോടെ   ഇതുവഴി വാഹനങ്ങൾ ചീറിപ്പായുകയാണ്. വിദ്യാർഥികൾക്ക് സ്ക്കൂളിൽവാരാനും തിരികെ പോകാനും  ഈ റോഡ് കടക്കണമെങ്കിലും അരികിലൂടെ നടന്ന് പോകണമെങ്കിലും കടമ്പകളേറെയാണ്. ടാറിങ് കഴിഞ്ഞിട്ട് മാസങ്ങളായിട്ടും ഇത്‌ വരെ സീബ്രാലൈൻ പുനസ്ഥാപിച്ചിട്ടില്ല. ഇതുവഴി ദിവസേന നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. പുല്ലൂപ്പി മാപ്പിള എൽ പി സ്കൂൾ ,ഹിന്ദു എൽ പി സ്കൂൾ,മത പാഠശാലയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കുട്ടികളെ ദിവസവും അധ്യാപകർ റോഡ് മുറിച്ചു കടക്കുവാൻ സഹായിക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ്.

കണ്ണാടിപ്പറമ്പ്പുല്ലൂപ്പി റോഡിൽ സീബ്രാലൈനുൾപടെയുളള സംവിധാനങ്ങൾ  എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.

✍️ അനീസ് കണ്ണാടിപറമ്പ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: