സ്പോർട്ടിങ്ങ് അഴീക്കോടിന്റെ പ്രഥമ ചെസ്സ് കിരീടം അബ്ദുസ്സലാമിന്

അബുദാബി : 2018 ഒക്ടോബർ 26 വെള്ളി അബുദാബി ഇന്ത്യൻ ഇസ് ലാമിക് സെന്റർ സ്പോർട്ടിങ്ങ് അഴീക്കോടിന്റെ പ്രഥമ ചെസ്സ് ടൂർണമെന്റിനു സാക്ഷിയായി. ഉച്ചയ്ക്ക് 2:30 ന് ആരംഭിച്ച മൽസരം കെ.എം.സി.സി അബുദാബി കണ്ണൂർ ജില്ല ട്രഷറർ നസീർ രാമന്തളി ഉദ്ഘാടനം ചെയ്തു. ഹാരിസ്.കെ.വി നാറാത്ത്, ശിഹാബ് കക്കാട് , ഇ.ടി.മുഹമ്മദ് സുനീർ, മുഹമ്മദ് ആശിഖ്, അബുദാബി കണ്ണൂർ ജില്ലാ കെ.എം.സി.സി സ്പോർട്സ് സെക്രട്ടറി ഹുസ്സൈനാർ മുട്ടം, താഹിർ പുഴാതി, സവാദ് നാറാത്ത്, ഇഹ്സാൻ.കെ.പി, നൌഷാദ്.വി.പി, അബ്ദുൽ ഖാദിർ ഒളവട്ടൂർ, ഹഫീൽ ചാലാട് , ശാദുലി.കെ.വി, പി.പി.ശാദുലി കണ്ണാടിപ്പറമ്പ്, എം വി അബ്ദുള്ള തുടങ്ങിയവർ സംബന്ധിച്ചു. അബുദാബി ചെസ്സ് ക്ലബ്ബ് കോച്ച് കമാൽ ഞിലി ടൂർണമെന്റ് നിയന്ത്രിച്ചു.

ആറ് റൌണ്ട് മത്സരങ്ങളിലായി യു എ യിലുള്ള പ്രമുഖ ചെസ്സ് താരങ്ങൾ മാറ്റുരച്ചു. ടൂർണ്ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് മാസ്റ്റർ നിരഞ്ചൻ കൃഷ്ണരാജൻ ആദ്യാവസാന റൗണ്ട് വരെ മികച്ച മത്സരം കാഴ്ചവെച്ചു എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. അബ്ദുസ്സലാം , സൈനുൽ ആബിദ്, നിരഞ്ചൻ കൃഷ്ണരാജൻ, സൈദ് മുഹമ്മദ് എന്നിവർ ഫൈനൽ റൌണ്ടിലേക്ക് യോഗ്യതനേടി.

ഫൈനൽ റൌണ്ട് വരെ തുല്യ പോയന്റുകൾ പങ്കിട്ട സൈനുൽ ആബിദും , അബ്ദുസ്സലാമും , ഫൈനൽ റൗണ്ടിലെ ആവേശം അലയടിച്ച ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിൽ സൈനുൽ ആബിദിനെ പരാജയപ്പെടുത്തി അബ്ദുസ്സലാം സ്പോർട്ടിങ്ങ് അഴീക്കോടിന്റെ പ്രഥമ ചെസ്സ് കിരീടം സ്വന്തമാക്കി ചാമ്പ്യനായി.

അബുദാബി ചെസ്സ് ക്ലബ്ബ് കോച്ച് കമാൽ ഞിലി വിജയിക്കുള്ള ട്രോഫിയും, KMCC അബുദാബി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കുപ്പം റണ്ണറപ്പിനുള്ള ട്രോഫിയും , കെ.എം, സിസി ജില്ലാ ഓർഗനൈസിങ്ങ് സെക്രട്ടറി മുഹമ്മദ് നാറാത്ത്, വൈസ് പ്രസിഡണ്ട് താജ് കമ്പിൽ തുടങ്ങിയവർ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

സ്പോർട്ടിങ്ങ് അഴീക്കോട് കൺവീനർ ശംവീൽ.കെ.എൻ സ്വാഗതവും കെ.എൻ.സമീർ കണ്ണാടിപ്പറമ്പ് നന്ദി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: