തീവണ്ടിയാത്രക്കാരായ സ്ത്രീകളുടെ പാദസരം മോഷണം പോയി.

0

കണ്ണൂർ : തീവണ്ടിയാത്രക്കാരായ സ്ത്രീകളുടെ പാദസരം മോഷണം പോയി. വ്യാഴാഴ്ച എറണാകുളം-ഓഖ എക്സ്പ്രസിൽ എറണാകുളം മരട് സ്വദേശിയായ യുവതിയുടെ ഒന്നരപ്പവൻ പാദസരം മോഷ്ടിച്ചു.

മംഗളുരു ജങ്‌ഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. കുടുംബസമേതം മുംബൈ പൻവേലിലേക്ക് യാത്ര ചെയ്യുകയായിരുന്നു. 25-30 വയസ്സുള്ള ഒരാളെക്കുറിച്ച് ഇവർ ആർ.പി.എഫിന് വിവരം നൽകിയിട്ടുണ്ട്. നിസാമുദീൻ-എറണാകുളം എക്സ്പ്രസിൽ ബുധനാഴ്ച കായംകുളത്തും മോഷണം നടന്നു. കോഴിക്കോട്ടുനിന്ന് കൊല്ലത്തേക്ക് യാത്രചെയ്യുകയായിരുന്ന യുവതിയുടെ ഒന്നരപ്പവൻ പാദസരമാണ് മോഷ്ടിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സി.സി.ടി.വി. ദൃശ്യം ആർ.പി.എഫിന് ലഭിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d