70 വീടുകളുടെ താക്കോൽദാനം ഷംസീർ നിർവ്വഹിച്ചു

ഇരിട്ടി നഗരസഭ പി എം എ വൈ (നഗരം) ലൈഫ് ഭവന പദ്ധതിയിൽ പൂർത്തിയാക്കിയ 70 വീടുകളുടെ താക്കോൽദാനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിച്ചു
ഇരിട്ടി: ഏതൊരുനഗരത്തിന്റെ വളർച്ചക്കും അവിടുത്തെ ജനങ്ങളും സഹകരിക്കണമെന്നും സർക്കാർ ഫണ്ട് മാത്രം കാത്ത് നിൽക്കാതെ ജനകീയ ധനസമാഹരണത്തിലൂടെ ഭവന പദ്ധതി പൂർത്തികരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുൻ കയ്യെടുക്കണമെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മറന്ന് ജനപ്രതിനിധികൾ ഒറ്റകെട്ടായി ഇറങ്ങിയാൽ മനുഷ്യന്റെ ഭവനം പോലുള്ള അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ എളുപ്പത്തിൽ കഴിയും. വ്യക്തി ശുചിത്വം പോലെ തന്ന പരിസര ശുചിത്വത്തിനും നമ്മൾ പ്രാധന്യം കൊടുക്കണമെന്നും അല്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തായിരിക്കും നാം അഭിമുഖീകരിക്കേണ്ടി വരികയെന്നും സ്പീക്കർ പറഞ്ഞു.
ചടങ്ങിൽ മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായുള്ള പ്രതിജ്ഞയും സ്പീക്കർ ചൊല്ലിക്കൊടുത്തു. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനായി. സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ റിപോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, നഗരസഭ അധ്യക്ഷ കെ. ശ്രീലത, വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, എ. കെ. രവീന്ദ്രൻ , കെ. സോയ, കെ. സുരേഷ്, എ.കെ. ഷൈജു, ടി.വി. ശ്രീജ, സമീർ പുന്നാട്, വി. ശശി, പി. ഫൈസൽ, കെ. നിധിന, സത്യൻ കൊമ്മേരി, കെ.വി. സക്കീർ ഹുസൈൻ, എം.എം. മജീദ്, എം.കെ.യൂനസ്, സി.വി.എം. വിജയൻ , കെ.കെ. ഹാഷിം, പി വി. നിഷ എന്നിവർ സംസാരിച്ചു.
നഗരസഭ ജനറൽ വിഭാഗത്തിൽ 488 വീടുകളും പട്ടികജാതി വിഭാഗത്തിൽ 34 വീടുകളും പട്ടിക വർഗ വിഭാഗത്തിൽ 21 പേരും ഉൾപ്പെടെ 543 പേരാണ് ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നിലവിലെ ഭരണ സമിതിയുടെ കാലത്ത് 137 വീടുകളാണ് പൂർത്തികരിക്കേണ്ടിയിരുന്നത്. ഇതിൽ പൂർത്തിയാക്കിയ 70 വീടുകളുടെ താക്കോൽ ദാനമാണ് നടന്നത്.