നബിദിന റാലി

ഇരിട്ടി : സ്നേഹത്തിന്റെയും സൗഹ്യദത്തിന്റെയും സന്ദേശമുയർത്തി പ്രവാചകർ മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും വിപുലമായ രീതിയിൽ ആഘോഷിച്ചു. വിവിധ മഹല് കമ്മിറ്റിയുടെയും പള്ളി – മദ്രസ്സ കമ്മിറ്റി കളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പുലർച്ചെ പള്ളികളിൽ മൗലീദ് പാരായണവും പ്രവാചക സന്ദേശമുയർത്തിയുള്ള റാലികളും വിവിധ കലാപരിപാടികളും നടന്നു. ഉളിയിൽ സുന്നി മജ്ലിസിന്റെ നേതൃത്വത്തിൽ ദഫിന്റെ യും സ്കൗട്ടിന്റെയും അകമ്പടിയോടെ നടന്ന നബിദിന റാലിക്ക് ഖത്തീബ് അൻവർ ശാഫി സഖാഫി, അബൂബക്കർ മൗലവി ഏളന്നൂർ, ഷാജഹാൻ മിസ്ബാഹി, ശംസുദ്ദീൻ ഹാജി, ഒ.കെ. അബ്ദുള്ള, കെ. സാദിഖ്, ലത്തീഫ് സഅദി, കെ.റഫീക്ക് എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ വിവിധ കലാ-സാഹിത്യ മൽസരങ്ങളും നടന്നു. കൂരൻ മുക്ക് മുഹിയദ്ദിൻ ജുമാ – മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ബഷീർ ഹാജി പതാക ഉയർത്തി. കെ.അസ്ക്കർ, ഖത്തീബ് ഷംസുദ്ദിൻ ദാരിമി എന്നിവർ സംസാരിച്ചു.
ചെടിക്കുളം ഖുവ്വത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റാലിക്ക് ഖത്തീബ് സയിദ് ഷാമിൽ ഇർഫാനി, പ്രസിഡന്റ് കാദർഹാജി, സെക്രട്ടറി ബഷീർ ഹാജി, പി. യഹ് യ ,കെ. യാക്കൂബ്, സാ ജീർ സഖാഫി, സജീർ ഫാളിലി എന്നിവർ നേതൃത്വം നൽകി. മിഖ്ദാദ് സഖാഫി മദ്ഹു റസൂൽ പ്രഭാഷണം നടത്തി.
പയഞ്ചേരി സിറാജുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലിയും പൊതുസമ്മേളനവും നടത്തി.
പ്രസിഡണ്ട് വി പോകൂട്ടി ഹാജി പതാക ഉയർത്തി. ഖത്തീബ് ഹുബൈബ് ഹുദവി ഉദ്ഘാടനം ചെയ്തു. നബിദിന റാലിക്ക് ഭാരവാഹികളായ വി പി അബ്ദുൽ റഷീദ് കെസാബിർ,എം കെ ഹാരിസ്,പി മഹമൂദ് ഹാജി, കെ അബ്ദുൽ ജബ്ബാർ ഹാജി സെലീം ചെറുവട്ടി. , പി എ നസീർ കെ അഷ്‌റഫ് . സ സിദ്ധിഖ് ദാരിമി ഹുസ്സൈയിൻ മൗലവി നാസർ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.
റാലിയെ പയഞ്ചേരി ശ്രീ കൂറുമ്പ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ജിജിത്ത് പി പി യുടെ നേതൃതത്തിൽ പായസം നൽകി സ്വീകരിച്ചു.
ആറളം മുസ്ലിം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന സമ്മേളനം മഹല്ല ഖത്തീബ് അസീസ് ബാഖവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി. അബ്ദുൾ ഖാദർ ഹാജി അധ്യക്ഷനായി. അഡ്വ. മിദ് ലാജ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. സി. സാജിദ് മാസ്റ്റർ, മുസ സഖാഫി, അബ്ദുൾ നാസർ, പൊയിലൻ അബൂബക്കർ ഹാജി, കെ.മൊയ്തീൻ, കെ.പി.ഷംസുദ്ദീൻ, കെ.വി.ഷിഹാബ് എന്നിവർ സംസാരിച്ചു. നബിദിന റാലിയും വിദ്യാർത്ഥികളുടെ കലാ-സാഹിത്യ മൽസരങ്ങളും നടത്തി.
മയ്യിൽ : നണിയൂർ നമ്പ്രം ജമാഅത്ത് കമ്മിറ്റി നബിദിനാഘോഷം സംഘടിപ്പിച്ചു. സ്വാഗതസംഘം കമ്മിറ്റി ചെയർമാനും ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സി.എച്ച്.മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ആർ.പി.മൊയ്തു അധ്യക്ഷത വഹിച്ചു.
ഖത്തീബുമാരായ അഷ്റഫ് ഇർഫാനി വട്ടകൂൽ, സലിം അലി ഫൈസി ലക്ഷദ്വീപ് തുടങ്ങിയവർ സംസാരിച്ചു.
പുർവ വിദ്യാർഥികളുടെ കലാവിരുന്ന്, ഘോഷയാത്ര, ദഫ് മുട്ട് എന്നിവ നടന്നു.
