ഇരിട്ടി കോ. ഓപ്പറേറ്റിവ് എംപ്ലോയിസ് വെൽഫേർ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫിസ് നിയമസഭാ സ്പ്പീക്കാർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു

ഇരിട്ടി : പുതിയ സഹകരണ നിയമം സഹകരണ രംഗത്ത് ഉണ്ടായി കൊണ്ടിരിക്കുന്ന അജാരകത്വ പ്രവണതകൾക്ക് അവസാനം കുറിക്കുമെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. നാടിന്റെ സമ്പത്ത് ഘടന സംരക്ഷിച്ചു നിർത്തുന്നതിൽ സഹകരണ മേഖല പ്രധാന പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. സ്‌ട്രോങ് റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനും സേഫ് ഡെപ്പോസിറ്റ് ലോക്കർ നഗരസഭ ചെയർ പേഴ്‌സൺ കെ. ശ്രീലതയും ഉന്നത വിജയികൾക്കുള്ള അനുമോദനം നഗരസഭ വൈസ്ചെയർമാൻ പി.പി. ഉസ്മാനും ഉപഹാര സമർപ്പണം കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.വി. ശശീന്ദ്രനും നിർവ്വഹിച്ചു .
ഡെപ്യൂട്ടി ജോ: റജിസ്റ്റാർ കെ. പ്രദോഷ് കുമാർ ആദ്യ നിക്ഷേപം സ്വീകരിച്ചു. നഗരസഭ കൗൺസിലർ വി.പി. റഷീദ്, ബാബു ഇയ്യം ബോഡ് , പി. പ്രജിത്ത്, വി.പി. ബീന, കെ.വി. സക്കീർ ഹുസൈൻ, കെ .ശശീധരൻ , കെ വി. പ്രജീഷ്, അനൂപ് ചന്ദ്രൻ , പി.പി. അശോകൻ , കെ.രാജൻ, ടി. അനിത, പി. സുനിൽകുമാർ , ഷാജി മാവില, സി.ജി. നാരായണൻ, വി. ബാബു എന്നിവർ സംസാരിച്ചു