ഗവ. പോളിടെക്നിക് കോളേജിൽ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ഇന്ന്

കണ്ണൂർ : തോട്ടട ഗവ. പോളിടെക്നിക് കോളേജിൽ നിർമിച്ച ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം വെള്ളിയാഴ്ച 12-ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. നിർവഹിക്കും. മേയർ ടി.ഒ. മോഹനൻ അധ്യക്ഷനാകും.
സ്ഥാപനത്തിലെ മുഴുവൻ വിദ്യാർഥികളെയും ജീവനക്കാരെയും ഉൾപ്പെടുത്തി യോഗങ്ങളും പരിപാടികളും നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പൺ ഓഡിറ്റോറിയം നിർമിച്ചത്. എം.എൽ.എ.യുടെ 2019-20 വർഷ ആസ്തിവികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയും പ്ലാൻഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും ഉൾപ്പെടുത്തിയാണ് ഓപ്പൺ ഓഡിറ്റോറിയത്തിന്റെ നിർമാണം പൂർത്തിയാക്കിയതെന്നും രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. പത്രസമ്മേളനത്തിൽ അറിയിച്ചു.
കോളേജ് പ്രിൻസിപ്പൽ എം.സി. പ്രകാശൻ, പി.ടി.എ. വൈസ് പ്രസിഡന്റ് ടി. സാബു, സ്റ്റാഫ് സെക്രട്ടറി ടി.പി. അജിത്, കെ.പി. ദിലീപ് എന്നിവർ പങ്കെടുത്തു.