കണ്ണൂരിൽ ഇന്ന് 5 കോവിഡ് മരണം; 432 പേർക്ക് കോവിഡ്

കണ്ണൂരിൽ ഇന്ന് 5 പേർ കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ താന സ്വദേശി എ.കെ. കുഞ്ഞാലി (73), കാരിയാട് സ്വദേശി കുഞ്ഞാലീമ (60), പഴയങ്ങാടി സ്വദേശി കുഞ്ഞിക്കണ്ണന്‍ (65), പയ്യന്നൂര്‍ സ്വദേശി ആര്‍.വി. നാരായണന്‍ (70), ചെറുകുന്ന് സ്വദേശിനി ജമീല (66), എന്നിവരാണ് മരിച്ചത്. അതിനിടെ ജില്ലയില്‍ 432 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 29) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 385 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര്‍ വിദേശത്തു നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 10964 ആയി. ഇവരില്‍ 196 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 6562 ആയി. കൊവിഡ് ബാധിച്ച് മരിച്ച 42 പേര്‍ ഉള്‍പ്പെടെ 98 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 3872 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 2820 പേര്‍ വീടുകളിലും ബാക്കി 1052 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: