ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്നു വെച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് തീരുമാനം അറിയിച്ചത്.

സംസ്ഥാനത്ത് രോഗ വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിൽ ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാന്. ഈ ആവശ്യം കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.

അതേസമയം, തമിഴ്‌നാട്, അസാം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഉപേക്ഷിച്ചിട്ടുണ്ട്. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ തിയതി അല്‍പസമയത്തിനകം പ്രഖ്യാപിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: