സദ്ഭാവന മണ്ഡപം: നിര്‍മ്മാണ ഉദ്ഘാടനം ഇന്ന്

8 / 100

കണ്ണൂർ :പായം പഞ്ചായത്തിലെ പൂമാനത്ത് നിര്‍മ്മിക്കുന്ന സദ്ഭാവനാ മണ്ഡപത്തിന്റെ നിര്‍മ്മാണോദ്ഘാടനം ചൊവ്വാഴ്ച വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനാകും.  കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതി പ്രകാരമാണ് സദ്ഭാവനാ മണ്ഡപം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ എം പിമാരായ കെ സുധാകരന്‍, കെ കെ രാഗേഷ്, അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടിവി സുഭാഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: