എതിർപ്പുകൾ ഏശിയില്ല മയ്യഴിക്ക് ടൗൺഹാളായി.

തലശ്ശേരി: .കാൽ നൂറ്റാണ്ടിലേറെ ഒരു നാടിന്റെ ജനപ്രതിനിധിയായിരുന്ന് മയ്യഴിയുടെ വികസന നായകനായി മാറിയ ഇ വത്സരാജിനോടുള്ള

ആദരസൂചകമായി പുതുച്ചേരി സർക്കാർ മാഹിയിൽ നിർമ്മിച്ച ടൗൺഹാളിന്റെ ഉൽഘാടന ചടങ്ങ് മറ്റൊരു മഹോത്സവമായി മാറി.
സമീപകാലത്തൊന്നും കാണാത്ത ജനക്കൂട്ടമാണ് ഉൽഘാടന ചടങ്ങിന് ഒഴുകിയെത്തിയത്. ടൗൺ ഹാളും പരിസരവുമെല്ലാം ജനങ്ങളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു.ടൂറിസം മന്ത്രി മല്ലാടി കൃഷ്ണറാവുവിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി വി.നാരായണസ്വാമി ഉൽഘാടനം ചെയ്തു. സ്പീക്കർ പി.വൈദ്യലിംഗം, മുൻ മന്ത്രി ഇ.വത്സരാജ്, ചീഫ് സിക്രട്ടറി അശ്വിനികുമാർ ,അമ്പര ശ് ഐ.എ.എസ്, ജവഹർ ഐ.എ.എസ്, പാർത്ഥൻ ഐ.എ.എസ്, അഡ്മിനിസ്ട്രേറ്റർ എസ്.മാണിക്ക ദീപൻ, നഗരസഭാ കമ്മീഷണർ അമൻ ശർമ്മ, ഷാഫി പറമ്പിൽ എം.എൽ.എ. സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: