കണ്ണൂർ പിണറായി കൂട്ടക്കൊല കേസ്: അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പി ബി.രാജീവിന്

കണ്ണൂർ:പിണറായി കൂട്ടക്കൊല കേസ് അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പി ബി.രാജീവിന്റെ നേതൃത്വത്തിലുള്ള

സംഘത്തിന് കൈമാറി. ഈ മാസം 25ന് കൂട്ടക്കൊല സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ചിന് വിട്ടു കൊണ്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു.തലശ്ശേരിയില്‍ ക്യാമ്പ് ഓഫീസ് തുറന്ന് കൊണ്ട് കേസ് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കേസിലെ പ്രതിയായ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ങ്കണ്ടി സൗമ്യ(28)യെ കണ്ണൂര്‍ സ്‌പെഷന്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസും ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയില്‍ വരുന്നുണ്ട്.

ആഗസ്ത് 24ന് റിമാന്‍ഡില്‍ കഴിയവെ കണ്ണൂര്‍ സെപ്ഷന്‍ വനിതാ ജയിലില്‍ സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.. സൗമ്യയുടെ അച്ഛന്‍, അമ്മ ,എട്ടു വയസ്സുകാരിയായ മകള്‍ എന്നിവരെയാണ് സൗമ്യ എലി വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് പോലീസ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ങ്കണ്ടി വീട്ടില്‍ കമല(59) കൊല്ലപ്പെട്ട കേസിന്റെ കുറ്റപത്രമാണ് ആദ്യം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത.് കേസില്‍ പ്രതി കമലയുടെ മകളായ സൗമ്യ(28) മാത്രമാണെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.59 സാക്ഷികളുടെ പട്ടികയും കുറ്റപത്രത്തോടൊപ്പം കോടതി മുമ്പാകെ സമര്‍പ്പിച്ചിരുന്നു.ഇതിന് തുടര്‍ച്ചയായി അച്ഛന്‍ കുഞ്ഞിക്കണ്ണന്‍(70) മകള്‍ ഐശ്യര്യ(8) എന്നിവരെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രങ്ങളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.പ്രൊസിക്യൂഷന്റെ നിയമോപദേശം തേടാതെയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത.് തുടര്‍ന്ന് മൂന്ന് കുറ്റപത്രങ്ങളും കോടതി മടക്കിയിരുന്നു. ന്യൂനതകള്‍ തീര്‍ത്ത് വീണ്ടും മൂന്ന് കുറ്റപത്രങ്ങളും പോലീസ് വീണ്ടും നല്‍കുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി യു.പ്രേമന്‍, സി.ഐമാരായ എം.വി അനില്‍കുമാര്‍, സനല്‍കുമാര്‍, എസ്.ഐമാരായ ജോയ് മാത്യു, രഘുനാഥന്‍, എ.എസ്.ഐ പുഷ്‌ക്കരന്‍,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പിണറായി കൂട്ടക്കൊലക്കേസും പ്രതിയായ സൗമ്യയുടെ ആത്മഹത്യ ചെയ്ത സംഭവവും അന്വേഷിക്കുക.കേസിന്റെ കുറ്റപത്രം തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസത്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ കേസ് സംബന്ധിച്ച രേഖകള്‍ക്കായ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഹരജി സമര്‍പ്പിക്കും.കേസ് സംബന്ധിച്ച നിലവിലുള്ള ഫയലുകള്‍ ലഭിച്ച ശേഷമാണ് അന്വേഷണം ആരംഭിക്കുക. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ക് ദര്‍വേഷ് സാഹിബ്, ഐ.ജി എസ്.ശ്രീജിത്ത് എന്നിവരുടെ മേല്‍ നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുക. കൂട്ടക്കൊലപാതകവും സൗമ്യയുടെ ആത്മഹത്യും ഏറെ ദുരുഹതകള്‍ നിറഞ്ഞതാണെന്ന പരക്കെയുള്ള പരാതിയെ തുടര്‍ന്നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
മാതാ പിതാക്കളെ ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് രാത്രി സൌമ്യയെ അറസ്റ്റ് ചെയ്തിരുന്നത് . പിറ്റേന്നാള്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യിച്ചുവെങ്കിലും കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പോലിസ് അപേക്ഷിച്ചതിനെ തുടര്‍ന്ന് നാല് ദിവസത്തേക്ക് അന്ന് തന്നെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. തെളിവെടുപ്പിന് ശേഷം വീണ്ടും റിമാന്റ് ചെയ്യപ്പെട്ട പ്രതിയെ മൂത്ത മകള്‍ ഐശ്വര്യയെ (8) കൊല ചെയ്ത കേസില്‍ തെളിവെടുപ്പിനായി വിട്ടുനല്‍കണമെന്ന തലശ്ശേരി പോലീസിന്റെ അപേക്ഷയിലാണ് കണ്ണൂര്‍ കോടതി വിട്ടു നല്‍കിയിരുന്നു.ഇതോടെയാണ് ഐശ്യര്യയെയും പ്രതി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത. 2018 ജനുവരി 13നാണ് ഐശ്യര്യ മരണപ്പെടുന്നത് മാര്‍ച്ച് എട്ടിന് കമലും വയറ് വേദനയും മറ്റുമായ് ആശുപത്രിയിലെത്തിച്ചയുടനെ മരണപ്പെടുകയായിരുന്നു.ഏപ്രില്‍ 13 നാണ് കുഞ്ഞിക്കണ്ണന്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മരിച്ചത്. സംശയത്തെ തുടര്‍ന്ന് നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തിയത് തുടര്‍ന്ന് പത്ര വാര്‍ത്തയായതോടെ പൊലിസ് അന്വേഷണം ത്വരിതപ്പെടുത്തുകയും സൗമ്യയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിനിടെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തില്‍ സൗമ്യയും വയറ് വേദന അഭിനയിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് പൊലിസ് പ്രതിയെ ആശുപത്രിയില്‍ വെച്ച് തന്ത്രപരമായി കസ്റ്റഡിയിലെടുത്തിരുന്നത്.

.2012 സെപ്തംബര്‍ 9ന് സൗമ്യയുടെ ഇളയ മകള്‍ കീര്‍ത്തന (ഒന്നര) മരണപ്പെട്ടിരുന്നു. ഈ കുട്ടിയെയും സൗമ്യ കൊലപ്പെടുത്തിയതാണെന്ന് പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ പൊലിസ് അന്വേഷണത്തില്‍ വലിവിന്റെ അസുഖം ഉണ്ടായിരുന്ന കീര്‍ത്തന അസുഖത്തെ തുടര്‍ന്ന് തന്നെയാണ് മരണപ്പെട്ടതെന്ന് കണ്ടെത്തുകയായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: