കണ്ണൂർ: തൊഴിലുറപ്പ് പദ്ധതിയിൽ പട്ടികവര്‍ഗ മേഖലയില്‍ 200 തൊഴില്‍ ദിനങ്ങള്‍ ലക്ഷ്യമിടുന്നു

കണ്ണൂർ: ജില്ലയിലെ പട്ടികവര്‍ഗ മേഖലകളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഒരു തൊഴില്‍ കാര്‍ഡില്‍ 200 തൊഴില്‍

ദിനങ്ങള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെ് പ്രോജക്ട് ഡയറക്ടര്‍ കെം എം. രാമകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് കോഫറന്‍സ് ഹാളില്‍ ചേര്‍ന്ന തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിമാസ അവലോകന യോഗത്തില്‍ അറിയിച്ചു.
പട്ടികവര്‍ഗ മേഖലയില്‍ 8533 കുടുംബങ്ങള്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കിയെങ്കിലും 3407 കുടുംബങ്ങള്‍ മാത്രമാണ് ഇതുവരെ ജോലിക്ക് എത്തിയത്. പട്ടികവര്‍ഗ വികസന വകുപ്പും ഗ്രാമപഞ്ചായത്തുകളും കുടുംബശ്രീ മിഷനും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാല്‍ മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും 200 തൊഴില്‍ ദിനങ്ങളെ ലക്ഷ്യത്തിലെത്തി ച്ചേരുവാന്‍ സാധിക്കും. സംയോജന സാധ്യതകളും പരമാവധി ഇതിനായി ഉപയോഗിക്കാവുതാണ്.

ആദിവാസി മേഖലകളില്‍ തൊഴില്‍ കാര്‍ഡുകള്‍ പരമാവധി നല്‍കുന്നതിനായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുവാനും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഒരു ഗുണഭോക്താവിന് പരമാവധി 90 തൊഴില്‍ ദിനങ്ങള്‍ ഉപയോഗപ്പെടുത്താമെങ്കിലും ജില്ലയില്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിയ തായി കാണുന്നില്ല. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ പരമാവധി തൊഴില്‍ ദിനങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ ശ്രദ്ധിക്കണം. ചെറുപുഴ, പെരിങ്ങോം- വയക്കര, കണിച്ചാര്‍, വേങ്ങാട് ഗ്രാമപഞ്ചായത്തുകളില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി വില്ലേജ് ഹട്ടുകള്‍ നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. നാടന്‍ ചന്തകള്‍ക്ക് വേണ്ടി ഈ വര്‍ക്ക് ഷെഡുകള്‍ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തുകള്‍ സ്ഥലം ലഭ്യമാക്കുന്ന പക്ഷം കുടുംബശ്രീയുടെ ആഴ്ചച്ചന്തകള്‍ക്ക് കെട്ടിടം പണിയുവാനും തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തുവാന്‍ യോഗം നിര്‍ദ്ദേശിച്ചു.

കെട്ടിട നിര്‍മ്മാണത്തിനാവശ്യ മായ സാധന സാമഗ്രികള്‍ നിര്‍മ്മിക്കു വാനുളള കൂടുതല്‍ യൂണിറ്റുകള്‍ രൂപീകരിക്കുവാനുളള നടപടികള്‍ സ്വീകരിച്ചുവരുതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് വാസു പ്രദീപ് അറിയിച്ചു. ഇതിനായി നിലവില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് യൂണിറ്റ് ഒക്‌ടോബര്‍ 5 മുതല്‍ തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം ആരംഭിക്കും.

യോഗത്തില്‍ ബ്‌ളോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ജോയിന്റ് ബി.ഡി.ഒ മാര്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസി. കോ- ഓര്‍ഡിനേറ്റര്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, എം.ജി.എന്‍.ആര്‍ ഇ ജി.എസ് അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍, ഐ.ടി.ഡി.പി. സൈറ്റ് മാനേജര്‍മാര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് സൂപ്പര്‍വൈസര്‍ (പഞ്ചായത്ത് വകുപ്പ്) എന്നിവര്‍ പങ്കെടുത്തു. ജില്ലാ വനിതാക്ഷേമ ഓഫീസര്‍ കെ. ബീന സ്വാഗതവും, അസി. പ്രൊജക്ട് ഓഫീസര്‍ (വനിതാക്ഷേമം) എ. ജി. ഇന്ദിര നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: