മട്ടന്നൂര്‍ ശ്രീമഹാദേവക്ഷേത്ര സമിതി പ്രസിഡണ്ടും ഉളിയില്‍ ഗവ. യു.പി സ്‌കൂളില്‍മുൻ പ്രധാനാധ്യാപകൻ നും സാമൂഹ്യ പ്രവര്‍ത്തകനുമായ സി.എം. ബാലകൃഷ്ണന്‍ നമ്പ്യാര്‍(88) അന്തരിച്ചു.

മട്ടന്നൂർ:സി.എം. ബാലകൃഷ്ണന്‍ നമ്പ്യാര്‍(88) അന്തരിച്ചു. ശനിയാഴ്ച്ച കാലത്ത് 9 മണിക്ക് ശ്രീശങ്കര വിദ്യാപീഠത്തില്‍

പൊതുദര്‍ശനത്തിനുവെയ്ക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12 മണിക്ക് തറവാട്ടുശ്മശാനത്തില്‍ സംസ്‌കരിക്കും. പരേതനോടുളള ആദരസൂചകമായി ഉച്ചവരെ മട്ടന്നൂരില്‍ ഹര്‍ത്താല്‍ ആചരിക്കും മട്ടന്നൂര്‍ ശ്രീമഹാദേവക്ഷേത്ര സമിതി പ്രസിഡണ്ടും ഉളിയില്‍ ഗവ. യു.പി സ്‌കൂളില്‍മുൻ പ്രധാനാധ്യാപകൻ നും സാമൂഹ്യ പ്രവര്‍ത്തകനുമായ ഇദ്ദേഹം 1952ല്‍ അധ്യാപന മേഖലയില്‍ പ്രവര്‍ത്തിച്ച ബാലകൃഷ്ണന്‍ മാസ്റ്റര്‍ കീഴൂര്‍ വാഴുന്നവേര്‍സ് യു.പി, മട്ടന്നൂര്‍ ഗവ. യു.പി, ചാവശ്ശേരി യു.പി, കണ്ണൂര്‍ താവക്കര യു.പി, ഉളിയില്‍ ഗവ. യു.പി എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 1985ല്‍ ഉളിയില്‍ ഗവ. യു.പി സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു. 1971 ല്‍ മട്ടന്നൂര്‍ ശ്രീമഹാദേവക്ഷേത്രം ജനകീയ സമിതി ഏറ്റെടുത്തതു മുതല്‍ ക്ഷേത്രസമിതി പ്രസിഡന്റാണ്. മട്ടന്നൂര്‍ യൂണിവേഴ്‌സല്‍ കോളേജ് അഡ്മിനിസ്റ്റ്രേറ്റര്‍, ശ്രീശങ്കര വിദ്യാപീഠം ട്രസ്റ്റിഅംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയം സ്ഥാപകനാണ്. 1964 ല്‍ മട്ടന്നൂര്‍ പഴശ്ശിരാജാ എന്‍.എസ്.എസ് കോളേജ് ആരംഭിക്കുവാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം കോളേജ് വികസന സമിതി ചെയര്‍മാനായിരുന്നു.
ഭാര്യ: പത്മാവതി അമ്മ. മക്കള്‍: സി.എച്ച്. മോഹന്‍ദാസ്(റിട്ട. മാനേജര്‍- എസ്.ബി.ഐ പട്ടാമ്പി), ശോഭന(റിട്ട. ടീച്ചര്‍- പയ്യന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌ക്കൂള്‍), പുഷ്പജ(റിട്ട. ടീച്ചര്‍- ചിറക്കര എച്ച്.എസ്.എസ്)
മരുമക്കള്‍: രജിത(ടീച്ചര്‍- മട്ടന്നൂര്‍ എച്ച്.എസ്.എസ്), രവീന്ദ്രന്‍(പയ്യന്നൂര്‍ കാര്‍ഷിക വികസന ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്‍), കൃഷ്ണകുമാര്‍(തലശ്ശേരി കാനറ ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്‍)
സഹോദരങ്ങള്‍: സി.എം. രോഹിണി അമ്മ, സി.എം. കമലാക്ഷി അമ്മ, സി.എം. ദാക്ഷായണി അമ്മ, സി.എം. നാരായണന്‍ നമ്പ്യാര്‍, പരേതരായ സി.എം. പാര്‍വ്വതി അമ്മ, സി.എം. കരുണാകരന്‍ നമ്പ്യാര്‍, സി.എം. ജാനകി അമ്മ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: