ധർമ്മടം വടക്കുമ്പാട് വീട്ടിൽ കള്ളൻ കയറി സ്വർണാഭരണങ്ങളും പണവും കവർന്നു.

8 / 100 SEO Score

വടക്കുമ്പാട് നിട്ടൂരിൽ വീട്ടിൽ കള്ളൻ കയറി സ്വർണാഭരണങ്ങളും പണവും കവർന്നു. ധർമ്മടം വടക്കുമ്പാട് നിട്ടൂരിലെ പോസ്റ്റ് ഓഫിസിനടുത്തുള്ള ശബീനാസിൽ അനീസിന്റെ വീട്ടിലാണ് കള്ളൻ കയറിയത്. വീട്ടുകാർ ഉറങ്ങുന്ന സമയം മുകളിലെ ഓടിളക്കി അകത്ത് കയറിയ മോഷ്ടാവ് താഴെ കിടപ്പു മുറിയിൽ ഉറങ്ങുകയായിരുന്ന വീട്ടുടമ ശബീനയുടെ കാലിലെ സ്വർണ പാദസരവും കയ്യിലെ ബ്രൈസ്ലൈറ്റും ശബീനയുടെ കൂടെ ഉറങ്ങുകയായിരുന്ന കുട്ടിയുടെ ബ്രെസ്‌ലൈറ്റും ഉൾപ്പെടെ അഞ്ചര പവന്റെ ആഭരണങ്ങളും അയ്യായിരം രൂപയുമാണ് മോഷ്ടിച്ചത്. ധർമ്മടം സിഐ ശ്രീജിത്ത് കൊടെരി, എസ്‌ഐ മഹേഷ് കണ്ടമ്പത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുടമ അനീസിന്റെ പരാതിയിൽ ധർമ്മടം പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: