അതിജീവനഗാനം ആൽബം ആരോഗ്യമന്ത്രി പ്രകാശനം ചെയ്തു

കണ്ണൂർ:KSWU
കേരള സ്റ്റേജ് വർക്കേഴ്സ് യുണിയൻ (CITU ) കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ” തോൽക്കുകയില്ല നമ്മുടെ കേരളം ” സംഗീത ആൽബം ബഹുമാനപ്പെട്ട കേരള ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി ശൈലജ ടീച്ചർ പ്രകാശനം നിർവ്വഹിച്ചു. കോവിഡ് 19 നെ ചെറുത്ത് ലോകശ്രദ്ധ നേടിയ കേരളത്തിന്റെ അതിജീവന പ്രവർത്തനങ്ങൾക്ക് അഭിവാദനമർപ്പിക്കുന്ന സംഗീത ആൽബം ആരോഗ്യമന്ത്രി കെ കെ ശൈലജ പുറത്തിറക്കി. ‘തോൽക്കുകയില്ല നമ്മുടെ കേരളം’ എന്ന ആൽബം പ്രശസ്ത നാടക സംവിധായകൻ ജയൻ തിരുമനക്ക്‌  സി.ഡി. നൽകിയാണ് പ്രകാശനം ചെയ്തത്. ആൽബം സംവിധായകൻ ഷെറി, ഗാനരചയിതാവ് ജിനേഷ് കുമാർ എരമം, ടി ഗോപകുമാർ, പി.കെ. ശരത്ത് എന്നിവർ സംസാരിച്ചു. കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാകമ്മിറ്റിയാണ് ആൽബം നിർമിച്ചത്. മാവേലിക്കഥ മൂളിയ കേരള ഭൂമിയുറക്കെപ്പാടുന്നു എന്ന് തുടങ്ങുന്ന ഗാനം ആര് ചവിട്ടി താഴ്ത്തിയാലും പാതാളത്തിൽ നിന്നും ഉയിർത്തുവന്ന് അതിജീവിക്കുന്ന കേരളത്തിന്റെ സൂക്ഷ്മ ചിത്രം വരച്ചിടുന്നു. ഷൈൻ വെങ്കിടങ്ങിന്റെ സംഗീത സംവിധാനത്തിൽ പ്രമോദ് പൂമംഗലം, ശ്രുതി രമേഷ് , നന്ദ മാവിലായി, അപർണ.സി.പി, മഞ്ജിമ എം.ടി. എന്നിവരാണ് ഗാനമാലപിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: