കോറോണം 2020 – വര്‍ച്ച്വല്‍ ഓണാഘോഷം – നവീന പരിപാടികളുമായി എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പറശ്ശിനിക്കടവ്

6 / 100

അതിജീവനത്തിന്‍റെ കരുത്തും ഒരുമയുടെ ആത്മവിശ്വാസത്തോടുംകൂടി ഒരു ഓണം കൂടി നമ്മുടെ പടിവാതില്‍ക്കലെത്തി. എല്ലാ തവണയും വിദ്യാര്‍ത്ഥികളും ജീവനക്കാരും മാനേജ്മെന്‍റും വളരെ വിപുലമായ രീതിയില്‍ ഓണാഘോഷം വിവിധ പരിപാടികളോട് കൂടി സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇത്തവണ കൊറോണ പ്രതിസന്ധിഘട്ടത്തില്‍ എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജും വിദ്യാര്‍ത്ഥികളും വളരെ വിപുലമായ രീതിയില്‍ ഒരു വര്‍ച്ച്വല്‍ ഓണമാണ് സംഘടിപ്പിക്കുന്നത്. കൊറോണം 2020 എന്ന പേരിലുള്ള ഓണാഘോഷ പരിപാടിയില്‍ ഒന്നാം ഓണം, രണ്ടാം ഓണം, മൂന്നാം ഓണത്തിനും വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിപാടിയില്‍ ആശംസ അറിയിച്ചുകൊണ്ട് കേരളത്തിലെ വിവിധ ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ മാനേജ്മെന്‍റ് പ്രതിനിധികളും , ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ തുടങ്ങിയവര്‍ ഈ വര്‍ച്ച്വല്‍ ഓണാഘോഷ പരിപാടിയില്‍ പങ്ക് ചേര്‍ന്നു. എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഡയരക്ടര്‍ പ്രൊഫ.ഇ.കുഞ്ഞിരാമന്‍ ഈ മഹാമാരിയെ ഗ്യാപ്പിട്ട് , മാസ്കിട്ട്, അകലെ ഇരുന്ന് ഒരുമയോടെ ചെറുക്കാമെന്നും കൂടാതെ ഈ ഓണാഘോഷത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് അതിജീവനത്തിന്‍റെ കരുത്തോടും ഒരുമയുടെ ആത്മവിശ്വാസത്തോടുംകൂടി ആഘോഷിക്കാം എന്നും ആശംസിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ജീവനകാര്‍ക്കും വേണ്ടി വീട്ടിലിരുന്ന് ചെയ്യാവുന്ന വിവിധ ഓണാഘോഷ പരിപാടികളും മത്സരങ്ങളും കോളേജ് സംഘടിപ്പിച്ചു. വിവിധ ദിവസങ്ങളാലായി വിദ്യാര്‍ത്ഥികളുടേയും ജീവനക്കാരുടേയും പായസമത്സരം , മണ്‍മറഞ്ഞ് പോയ ഓണം ഫോട്ടോ മത്സരം , ഓണത്തിരനോട്ടം , കുഞ്ഞുമാവേലി , കാര്‍ട്ടൂണ്‍ മത്സരം, ഓര്‍മക്ക് പേരാണതോണം, തിരുവോണദിവസം നാടന്‍ പൂക്കള്‍കൊണ്ടൊരു പൂക്കളം , കൂട്ട പടംപിടുത്ത മത്സരം തുടങ്ങിയവ സംഘടിപ്പിക്കുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഈ വര്‍ച്ച്വല്‍ ഓണാഘോഷപരാപിടിക്ക് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മുരളീധരന്‍ എല്ലാ ആശംസയും നേര്‍ന്നു. സിനി ആര്‍ട്ടിസ്റ്റും ഗായകനുമായ ശബരീഷ് വര്‍മ്മ , യൂത്ത് ഐക്കണായ ശ്രീനാഥ് ഗോപിനാഥും പരിപാടിയില്‍ പങ്ക് ചേര്‍ന്നും. വര്‍ച്ച്വല്‍ ഓണാഘോഷപരിപാടിക്ക് സി.ഇ.ഒ അവിനാഷ് ഗിരിജ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.വി.ദാമോദരന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സ്മത, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഷൈജു കൃഷ്ണന്‍ , ചീഫ് ഇന്നോവേറ്റീവ് ഓഫീസര്‍ ഡോ.വിനിത് ജോര്‍ജ്ജ്, അസിസ്റ്റന്‍റ് പ്രൊഫ.ഡോ.പ്രബിന്‍, പി. ആര്‍.ഒ ഡോ.അന്‍സാര്‍ അബൂബക്കര്‍, യൂണിയന്‍ ചെയര്‍പേഴ്സണ്‍ അഫ്ല പര്‍വീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: