ഓണത്തിന് 100 വയോധികരായിട്ടുള്ള അമ്മമാർക്ക് ഓണക്കോടി വിതരണവുമായ് മട്ടന്നൂരിലെ കെ.എസ്.യു – യൂത്ത് കോൺഗ്രസ്സ്

മഹാമാരിയുടെ പശ്ചാത്തലത്തിൽ അതിജീവനത്തിന്റെ സന്ദേശവുമായി വിരുന്നെത്തിയ ഓണത്തിന്റെ ഭാഗമായി കെ.എസ്.യു – യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മട്ടന്നൂർ നിയോജക മണ്ഡലത്തിലെ 100 വയോധികരായിട്ടുള്ള അമ്മമാർക്ക് ഓണക്കോടി വിതരണം ചെയ്യുന്നു. വിതരണോദ്ഘാടനം തിരുവോണ നാളിൽ ശുഹൈബ് എടയന്നൂരിന്റെ കുടുംബത്തിന് ഓണക്കോടി നൽകികൊണ്ട് ഡി.സി.സി പ്രസിഡന്റ്‌ സതീശൻ പാച്ചേനി നിർവ്വഹിക്കുമെന്ന് യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഫർസിൻ മജീദ്, കെ.എസ്.യു മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് തുടങ്ങിയവർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: