വിസ്ഡം യൂത്ത് കണ്ണൂർ ജില്ലാ യുവജന സമ്മേളനം നാളെ

8 / 100

കണ്ണൂർ: ‘അതിജീവനത്തിന് ആദർശ യൗവ്വനം‘ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ജില്ലാ യുവജന സമ്മേളനം ആഗസ്ത് 30 ന് ഇന്ത്യൻ സമയം രാത്രി 7:30 മണി മുതൽ ആരംഭിക്കും.

കൊറോണയും പ്രളയവും പ്രകൃതിദുരന്തങ്ങളും മറ്റു രോഗങ്ങളുമായും ബന്ധപ്പെട്ട് പ്രയാസങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് പ്രതിസന്ധികളെ അതിജീവിക്കുവാനാവശ്യമായ ആദർശ പാഠങ്ങൾ പകർന്നു നല്കുകയും വ്യത്യസ്ഥ ഇടപെടലുകൾ നടത്തുകയുമാണ് വെബ്കോൺ സമ്മേളനം.

സമൂഹത്തിലെ അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, ആത്മീയ ചൂഷണങ്ങൾക്കെതിരെയും തീവ്രവാദം, ലഹരി, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയുടെ വലിയ അപകടങ്ങളെ കുറിച്ചുമുള്ള ബോധവത്കരണമാണ് വെബ്കോണിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

യുവജന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കം സoഗങ്ങൾ, പ്രമേയ വിശദീകരണ സമ്മേളനങ്ങൾ, പ്രീ- കോൺഫറൻസ്, പ്രമുഖരുമായുള്ള കൂടിക്കാഴ്ച, സന്ദേശ പോസ്റ്റർ, ഓൺലൈൻ സന്ദേശ രേഖ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്ത് 30 ന് വൈകിട്ട് Wisdom Kannur Vision യൂ ടൂബ് ചാനലിലും Wisdom Kannur district ഫെയ്സ് ബുക്ക് പേജിലും തത്സമയം സമ്മേളനം നടക്കും.

കെകെ രാഗേഷ് എം.പി ഉദ്ഘാടനം ചെയ്യും. ഹാരിസ് ബ്നു സലീം, ഫൈസൽ മൗലവി, താജുദ്ധീൻ സ്വലാഹി എന്നിവർ പാനൽ ഡിസ്കഷനിൽ പങ്കെടുക്കും. അബ്ദു റഷീദ് കുട്ടമ്പൂർ പ്രമേയ വിശദീകരണം നടത്തും. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദലി മാസ്റ്റർ മാട്ടൂൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. വിസ്ഡം ജില്ലാ പ്രസിഡണ്ട് നാസ്വിർ സ്വലാഹി, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി മുഹമ്മദ് ഷബീർ എം കെ, റാഷിദ് സ്വലാഹി, പ്രൊഫ. സലീം, വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി സഫീർ അൽ ഹികമി എന്നിവർ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: