ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിലെ മോഷണം : പ്രതികൾ പിടിയിൽ

8 / 100 SEO Score

ഇരിട്ടി : ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും കവർന്ന കേസിലെ പ്രതികളെ ഇരിട്ടിപൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കാട് മാറാട് വായനശാലയ്ക്കു സമീപം പാലയ്ക്കൽ ഹൗസിൽ ടി.ദീപു (29), പേരാവൂർ മേൽമുരിങ്ങോടി സ്വദേശി ഏറത്ത് ഹൗസിൽ എ.സന്തോഷ് (44) എന്നിവരെയാണ് ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഗസ്ത് 10 നും 26നുമിടയിലായിരുന്നു സ്കൂളിൽ മോഷണം നടന്നത്. സ്ക്കൂളിലെ ഒരു അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രധാനാധ്യാപികയും ഓഫീസ് ജീവനക്കാരും ഉൾപ്പെടെ നിരീക്ഷണത്തിലായതിനാൽ 14 ദിവസം സ്കൂൾ പ്രവർത്തിച്ചിരുന്നില്ല. കഴിഞ്ഞ 25 ന് ജീവനക്കാർ സ്‌കൂളിൽ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.

കമ്പ്യൂട്ടർ ലാബിൻ്റെ വാതിലിൻ്റെ പുട്ടു തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ രണ്ട്കമ്പ്യൂട്ടർ ബാറ്ററിയും, യു പി എസ്സും, രണ്ട് ലാപ്ടോപ്പും മോഷ്ടിക്കുകയായിരുന്നു. സ്കൂൾ കോമ്പൗണ്ടിലെ ടോയ്ലറ്റുകളിലെ 20 സ്റ്റീൽവാട്ടർ ടാപ്പുകളും മോഷ്ടിച്ചവയിൽ പെടും. സ്കൂൾ പ്രധാനധ്യാപിക എൻ.പ്രീതഇത് സംബന്ധിച്ച് പോലീസിൽ പരാതിനൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെ

ഇരിട്ടി താലുക്ക് ആശുപത്രി വളപ്പിൽ നിർത്തിയിട്ട ആംബുലൻസിൽ നിന്നും മോഷ്ടിച്ച ബേറ്ററി വെള്ളിയാഴ്ച രാവിലെ കല്ലുമുട്ടിയിലെ ആക്രിക്കടയിൽ വിൽപ്പന നടത്താൻ ശ്രമിക്കുകയായിരുന്ന ദീപുവിനെയും സന്തോഷിനെയും പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയാണ് ഇവർ തന്നെയാണ് സ്‌കൂളിൽ മോഷണം നടത്തിയതെന്നും തെളിഞ്ഞത്.

സ്‌കൂളിൽ നിന്നും മോഷ്ടിച്ച് മാലൂർ സ്വദേശിക്ക് വിൽപ്പന നടത്തിയ ലാപ്ടോപും കാക്കയങ്ങാട് ആക്രിക്കടയിൽ വിൽപ്പന നടത്തിയ ബേറ്ററിയും യുഎസ് പി യും പോലീസ് കണ്ടെടുത്തു.

ദീപു നിരവധി കേസുകളിൽ പ്രതിയാണ്. ആറളം ഫാം പത്താം ബ്ലോക്കിൽ ഭാര്യവീട്ടിൽ താമസിച്ചാണ് ഇയാൾ മോഷണം നടത്തുന്നതെന്നും ഒരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് 6 മാസം മുൻപാണ് പുറത്തിറങ്ങിയതെന്നും പോലീസ് പറഞ്ഞു.

എസ് ഐ ബേബി ജോർജ്, സിവിൽ പൊലിസ് ഓഫിസർ മാരായ ഷൗക്കത്ത്, നവാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോവിഡ് പരിശോധനയ്ക്ക് ശേഷം പ്രതികളെ ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: