ശ്വാസകോശ സംബന്ധമായരോഗത്തിനു ചികിൽസയിലുള്ള പാവന്നൂരിലെ ബിനിതക്ക് മില്ലേനിയംസ്റ്റാർസിന്റെ കൈത്താങ്ങ്

മയ്യിൽ: ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 2000 sslc ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മില്ലേനിയംസ്റ്റാർസിന്റെ നേതൃത്വത്തിൽ ശ്വാസകോശ സംബന്ധമായരോഗത്തിനു ചികിൽസയിലുള്ള പാവന്നൂരിലെ ബിനിതക്ക് ധനസഹായം നൽകി.
പാവന്നൂർ EMS സ്മാരക വായനശാലയിൽ നടന്ന ചടങ്ങിൽ കെ ഭാസ്കരൻ സ്വാഗതം പറഞ്ഞു.വാർഡ് മെംബർ എ അശോകൻ അധ്യക്ഷനായ ചടങ്ങിൽ രാധാകൃഷൻ മാണിക്കോത്ത് സഹായധനം കൈമാറി. കൂട്ടായ്മക്ക് വേണ്ടി അമൽ ചന്ദ്രൻ , അനൂപ് സിവി ,സജേഷ് കെ എം , വിനീഷ് ടി കെ ,നിധീഷ് കെ എന്നിവർ സംസാരിച്ചു.