തരിഗാമിയെ കാണാന്‍ യെച്ചൂരി കാശ്‌മീരിലേക്ക്

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സി.പി.എം നേതാവ് മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയെ കാണാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ജമ്മു കാശ്മീരിലെത്തും. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് തരിഗാമിയെ കാണാന്‍ സുപ്രീംകോടതി യെച്ചൂരിക്ക് അനുമതി നല്‍കിയത്. പകല്‍ 9.55നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ്‌ യാത്ര. തരിഗാമിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച്‌ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു. ജനാധിപത്യത്തില്‍ എല്ലാവരുടെയും മൗലികാവകാശങ്ങള്‍ പാലിക്കപ്പെടണമെന്നും കാശ്മീര്‍ ഗവര്‍ണറുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തരിഗാമിയെ കാണുന്നത് കൂടാതെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കങ്ങള്‍ ഉണ്ടായാല്‍ അത് കോടതിയലക്ഷ്യമായി കാണുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. യെച്ചൂരിക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും, തരിഗാമി എവിടെയാണ് എന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.അതേസമയം, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഇന്ന് ലഡാക്കിലെത്തുന്നുണ്ട്. 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് പ്രതിരോധമന്ത്രി ലഡാക്കിലെത്തുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: