കാലിക്കടവ് പാലത്തിനു സമീപം ബസും കാറും കൂട്ടിയിടിച്ചു നാലു പേർക്കു പരുക്ക്
കരിവെള്ളൂർ ∙ ദേശീയപാതയിൽ കണ്ണൂർ–കാസർകോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാലിക്കടവ് പാലത്തിനു സമീപം ബസും കാറും കൂട്ടിയിടിച്ചു നാലു പേർക്കു പരുക്ക്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം.
പയ്യന്നൂർ ഭാഗത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ കാർ യാത്രക്കാരായ പയ്യങ്കി സ്വദേശികളായ ഫൈസൽ(40), മുഹമ്മദ് സലീം(38), യഹ്യ(15) എന്നിവർക്കും ബസ് യാത്രക്കാരനായ മുഹമ്മദ് ലത്തീഫിനും (39) ആണു പരുക്കേറ്റത്. ഇവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നതിനെ തുടർന്നു ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.