സംരംഭക വർഷം: വായ്പാ മേളയും പരിശീലനവും

സംരംഭക വർഷത്തിന്റെ ഭാഗമായി സംരംഭകർക്ക് വായ്പാമേളയും ഇന്റേൺമാർക്ക് പരിശീലനവും നടത്തി. വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ മൂവായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചതായി അവർ പറഞ്ഞു. സംരംഭങ്ങൾ നൂതനമാകണമെന്നും സംരംഭകർക്ക് ദിശാബോധം ഉണ്ടാകണമെന്നും അവർ പറഞ്ഞു. ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വായ്പാ മേളയിൽ 11 പേർ വായ്പ സ്വീകരിച്ചു. ആഗസ്റ്റ് 15നകം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വായ്പാ മേളകൾ പൂർത്തിയാക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി ഒ ഗംഗാധരൻ, മാനേജർ പി വി അബ്ദുൾ റാജിബ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ജില്ലാ ലീഡ് ബാങ്ക് മാനേജർ ടി എം രാജ് കുമാർ, കോർപ്പറേഷൻ വ്യവസായ വികസന ഓഫീസർ ജെ ജീനു, വിവിധ ബാങ്ക് പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു