കൊലക്കുറ്റത്തിന് യുവാവ് അറസ്റ്റിൽ

മേൽപറമ്പ്: യുവാവിൻ്റെ അടിയേറ്റ് അയൽവാസി മരിച്ചു. കൊലപാതക കുറ്റത്തിന് പ്രതി അറസ്റ്റിൽ. മീത്തൽ കളനാട് സ്വദേശി കാട്ടൂർ ഹബീബിനെ (40)യാണ് ഇൻസ്പെക്ടർ ഉത്തംദാസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 10 ന് പെരുന്നാൾ ദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പെരുന്നാൾ നിസ്കാരവും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രതിയുടെ അയൽവാസിയായ പി.എ.റഷീദിനെ (42) മുൻ വിരോധം കാരണം മരവടി കൊണ്ട് തലക്കടിച്ച്
പരിക്കേൽപിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റഷീദ് ഇന്നലെ വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.തുടർന്ന് മേൽപറമ്പ് പോലീസ് കൊലപാതക കുറ്റത്തിന് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിലായപ്രതിയെ കോടതി റിമാൻ്റ് ചെയ്തു .