തെളിനീരൊഴുകും നവകേരളം: തെളിഞ്ഞൊഴുകുന്നത് 1249 തോടുകൾ

ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയിലൂടെ ജില്ലയിൽ ശുചീകരിച്ചത് 1249 തോടുകൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 2378 കിലോ മീറ്റർ ദൂരത്തിലാണ് തോടുകൾ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കിയത്. തോടുകളിലെ മാലിന്യ കൂമ്പാരങ്ങൾ നീക്കി ഒഴുക്ക് സുഗമമാക്കി പ്രളയക്കെടുതി ഒഴിവാക്കുകയും ശുദ്ധജല ലഭ്യത വർധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ ഏറ്റവും കൂടുതൽ ജലസ്രോതസ്സുകൾ ശുചീകരിച്ചത് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലാണ്-207 എണ്ണം. ഇതിൽ 55 എണ്ണവും വൃത്തിയാക്കിയത് മാലൂർ ഗ്രാമപഞ്ചായത്തിലാണ്. കേളകം പഞ്ചായത്തിൽ 209 തടയണകൾ നിർമ്മിച്ചു. കണ്ണൂർ 66, എടക്കാട് 75, ഇരിക്കൂർ 53, ഇരിട്ടി 65, കല്ല്യാശ്ശേരി 164, കൂത്തുപറമ്പ് 97, പാനൂർ 58, പയ്യന്നൂർ 67, തളിപ്പറമ്പ് 143, തലശ്ശേരി 92 എന്നിങ്ങനെയാണ് ബ്ലോക്ക് അടിസ്ഥാനത്തിൽ ശുചീകരിച്ച തോടുകളുടെ കണക്കുകൾ. നഗരസഭകളിൽ 162 ജലസ്രോതസ്സുകൾ വൃത്തിയാക്കി. പയ്യന്നൂർ നഗരസഭയിൽ 60 തോടുകളാണ് നീരൊഴുക്ക് വീണ്ടെടുത്തത്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ജലസേചന വകുപ്പ്. മണ്ണ്, ജല സംരക്ഷണ വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഇക്കുറി മഴ കനത്തിട്ടും വെള്ളക്കെട്ടുകൾ വ്യാപകമായി രൂപപ്പെടാതിരുന്നത് ഇനി ഞാൻ ഒഴുകട്ടെ, തെളിനീരൊഴുകും നവകേരളം എന്നീ പദ്ധതികളുടെ വിജയമായാണ് കണക്കാക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: