മണൽലോറിയുമായി ഡ്രൈവർ അറസ്റ്റിൽ

വളപട്ടണം: അനധികൃതമായി മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറിയുമായി ഡ്രൈവർ പിടിയിൽ. വളപട്ടണം കൊല്ലറത്തിങ്കൽ സ്വദേശി നവാസിനെ (34)യാണ് എസ്.ഐ.അബ്ദുൾ സമദും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 11 മണിയോടെ ചിറക്കൽ കീരിയാട് വെച്ചാണ് കെ.എൽ.58.എ.5873 നമ്പർ ടിപ്പർ ലോറിയും മണലും പോലീസ് പിടികൂടിയത്.മണൽ ലോറി പോലീസ് സ്റ്റേഷനിലെത്തിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: