ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു

തളിപ്പറമ്പ്: കള്ള് ചെത്ത് തൊഴിലാളി ജോലിക്കിടെ അബദ്ധത്തിൽ തെങ്ങില്‍ നിന്നും വീണ് മരിച്ചു.ആന്തൂർ പറശ്ശിനിക്കടവ് തളിയില്‍ സ്വദേശി കെ.രാജീവന് (53) ആണ് ഇന്ന് രാവിലെ കള്ള് ചെത്തുന്നതിനിടെ തെങ്ങില്‍ നിന്നും വീണ് മരിച്ചത്. തളിയിലെ സ്വന്തം വീട്ട് പറമ്പില്‍ നിന്നും കള്ള് ചെത്തുന്നതിനിടെയാണ് തെങ്ങില്‍ നിന്നും വീണത്. പരിസരവാസികൾ ഉടന്‍ തന്നെ കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശോഭ. മക്കള്‍: രാഹുല്‍ (ഗൾഫ്) രാഗില്‍ (വിദ്യാര്‍ഥി). തളിപ്പറമ്പ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി