യുവാവിനെ കാറിലെത്തിയ മുഖം മൂടിസംഘം ആക്രമിച്ചു.

ചൊക്ലി: യുവാവിനെ കാറിലെത്തിയ മുഖം മൂടിസംഘം ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചു.മുൻബി ജെ പി പ്രവർത്തകനായിരുന്ന പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശി കാഞ്ഞിരങ്കണ്ടി അനീഷിനെ (40)യാണ് ആക്രമിച്ചത്.ഇന്നലെ രാത്രി 9 മണിയോടെ വീടിന് സമീപം റോഡിൽ വെച്ചായിരുന്നു അക്രമം. കാൽ തല്ലിയൊടിക്കുകയും, ദേഹമാസകലം പരിക്കേൽക്കുകയും ചെയ്ത ഇയാളെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: