വൻ സ്പിരിറ്റ് വേട്ട:
1000 ലിറ്റർ സ്പിരിറ്റ് പിടികൂടി ഒരാൾ അറസ്റ്റിൽ, കൂട്ടുപ്രതി രക്ഷപ്പെട്ടു

മഞ്ചേശ്വരം: കേരള അതിർത്തിയിൽ കർശന പരിശോധനക്കിടെ ദേശീയപാതയിൽ ഉപ്പളയിൽ വാഹനപരിശോധനക്കിടെ പോലീസ് സംഘം സ്കോർപിയോ ജീപ്പിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്പിരിറ്റ് പിടികൂടി. ഒരാൾ അറസ്റ്റിൽ. കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു. കുഞ്ചത്തൂർ ആനമജൽ സ്വദേശി രവി കിരണൻ (44) ആണ് പോലീസ് പിടിയിലായത്. കൂട്ടു പ്രതി കുഞ്ചത്തൂരിലെ അണ്ണു എന്ന അബിദ് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ഒരു മണിയോടെ ഉപ്പള ബസ് സ്റ്റാൻ്റിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ.ടോണി ജെ. മറ്റവും സംഘവുമാണ് സ്പിരിറ്റ് പിടികൂടിയത്.കെ.എൽ.53. എ. 1881 നമ്പർ സ്കോർപിയോ ജീപ്പിലെ രഹസ്യ അറയിൽ
35 ലിറ്ററിൻ്റെ മൂപ്പത് കന്നാസുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു 1000 ലിറ്റർ സ്പിരിറ്റ് ശേഖരം. വാഹനവും സ്പിരിറ്റും കസ്റ്റഡിയിലെടുത്ത പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് കൂട്ടുപ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: