പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസ്; തലശ്ശേരിയിലെ വ്യവസായപ്രമുഖൻ ഷറാറഷംസുവിന് ജാമ്യം കൂട്ടുപ്രതികൾക്ക് ജാമ്യമില്ല

തലശ്ശേരി: പോക്സോ കേസിൽ റിമാന്റ് ചെയ്യപ്പെട്ട തലശ്ശേരിയിലെ വ്യവസായ പ്രമുഖൻ ഷറാറഷർഫുദ്ദീന് (68) തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാസെഷൻസ് കോടതിജഡ്ജ് എ.വി. മൃദുല കർശനഉപാധികളോടെ
ജാമ്യം അനുവദിച്ചു. പ്രമുഖ ക്രിമിനൽ
അഭിഭാഷകൻ അഡ്വ.കെ. വിശ്വൻ മുഖേന
സമർപ്പിച്ച ജാമ്യ ഹരജിയിൽ
പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും
വാദം കേട്ടശേഷമായിരുന്നു വിധി.
കുറ്റാരോപിതൻ തന്റെ പാസ്പോർട്ട്
കോടതിയിൽ ഹാജരാക്കണം. ഇന്ത്യ വിട്ടു
പോവാൻ പാടില്ല. ഒരു ലക്ഷം രൂപയുടെ
ബോണ്ട് കെട്ടി വയ്ക്കണം, കേസ്നടപടികളിൽ ഇടപെടുകയോ
പരാതിക്കാരിയിൽ സ്വാധീനം
ചെലുത്തുകയോ പാടില്ല തുടങ്ങി കർശന
ഉപാധികളോടെയാണ് ജാമ്യം.
നേരത്തെ രണ്ട്തവണ ഇയാൾക്ക് ജാമ്യം
നിഷേധിച്ചിരുന്നു. പതിനഞ്ചുകാരി
പെൺകുട്ടിയെ ലൈംഗികമായി
ഉപയോഗിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന്
ഇക്കഴിഞ്ഞ ജൂൺ 27 നാണ് ധർമ്മടം
പോലിസ് ഇൻസ്പക്ടർ അബ്ദുൾകരിം
വീട്ടിലെത്തി ഷർഫുദ്ദീനെ പിടികൂടിയത്.
സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷം
അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിറിമാൻറ് ചെയ്ത ഷറഫുദ്ദീനെ
നെഞ്ചുവേദനയെ തുടർന്ന് അന്നേ ദിവസം
പരിയാരം മെഡിക്കൽ
കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇത് വിവാദമായതോടെ ബിജെപി
ശക്തമായി രംഗത്തുവരികയായിരുന്നു.
തുടർന്നാണ് തിരികെ ജയിലിലേക്ക് മാറ്റിയത്.
ഇതേ കേസിൽ കുറ്റാരോപിതനായ
മുഴപ്പിലങ്ങാട് കുടക്കടവ് സ്വദേശിയും
ഇപ്പോൾ കതിരൂരിൽ താമസക്കാരനുമായ
ഗ്രേസ്ക്വാർട്ടേഴ്സിൽ തസ്ലിമിനെ (38) യും
ഇയാളുടെ ഭാര്യ ഷംനയേയും (30) അറസ്റ്റ്
ചെയ്തിരുന്നു. കേസിൽ ഒന്നും രണ്ടും
പ്രതികളാണിവർ. കതിരൂർ ആറാംമൈലിലെ
വീട്ടിൽവച്ച് പെൺകുട്ടിയെ
പീഡിപ്പിച്ചതിനായിരുന്നു തസ്ലീമിനെ അറസ്റ്റ്
ചെയ്തത്. ഇതിന് ഒത്താശചെയ്തതിനാണ്
ഷംനയെ പ്രതിചേർത്തത് ഇരുവരും ഇപ്പോൾ
ജയിലിലാണുളളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: