വാടകക്കെടുത്ത ക്യാമറയുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ

കൂത്തുപറമ്പ്:ദിവസ വാടകക്ക് ഫ്രീലാന്റ് ഫോട്ടോഗ്രാഫറിൽ നിന്നും ക്യാമറ വാങ്ങിയ ശേഷം മു ങ്ങിയ പ്രതി അറസ്റ്റിൽ . കോഴിക്കോട് കസബ പുതിയപാലം സ്വദേശി മിൻഹാജ് മുസ്തഫയെ (25) കൂത്തുപറമ്പ് സി.ഐ. ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് സ്വദേശി ആർ.പി. അനുരാഗിൽനിന്നാണ് മിൻഹാജ് 1,70,000 രൂപ വിലവരുന്ന ക്യാമറയും ലെൻസും അനുബന്ധ ഉപകരണങ്ങളും വാടകയ്ക്കെടുത്തത്.

പരാതിക്കാരന്റെ സുഹൃത്തിനെ ഒ.എൽ.എക്സ്. വഴി പരിചയപ്പെട്ടാണ് എപ്രിൽ ഏഴിന് ക്യാമറയും അനുബന്ധ ഉപകരണങ്ങളും മിൻഹാജ് കൊണ്ടുപോയത്. ആധാർ കാർഡിന്റെ പകർപ്പും 500 രൂപയും നൽകി രണ്ടുദിവസത്തിനകം ക്യാമറ തിരികെ എത്തിക്കാമെന്നായിരുന്നു പറഞ്ഞത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവ തിരികെ ലഭിക്കാതായതോടെ ഉടമ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കത്തെ ഒരു വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കൂത്തുപറമ്പ് പോലീസ് ചൊവ്വാഴ്ച പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: