ബൈക്കും മീൻ വണ്ടിയും കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു..

0

പരിയാരം / കാലിക്കടവ് . ദേശീയ പാതയിൽ പിലിക്കോട് മട്ടലായിയിൽ മീൻ വണ്ടിയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്വകാര്യ ബസ് ക്ലീനർ മരണപ്പെട്ടു.മാണിയാട്ട് ചെറിയ പള്ളിക്ക് സമീപം വാടക ക്വാട്ടേർസിൽ താമസിക്കുന്ന കയ്യൂർ ചെറിയാക്കര സ്വദേശി എം. പ്രിയേഷ് (39) ആണ് മരണപ്പെട്ടത് ഇന്നലെ രാത്രി 11 മണിയോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അന്ത്യം. ചെറിയാക്കരയിലെ കൃഷ്ണൻ – സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ. ശ്രുതി (കൊവ്വൽ പള്ളി,കാഞ്ഞങ്ങാട്) മക്കൾ. ആഷ്മിക (2) , ലക്ഷ്മിക (അഞ്ച് മാസം ), സഹോദരങ്ങൾ വൈശാഖ്, ഒരു സഹോദരിയുമുണ്ട്. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെയാണ് അപകടം. ചെറുവത്തൂരിൽ നിന്നും താമസ സ്ഥലത്തേക്ക് കെ .എൽ . 59 – സി. 3428 നമ്പർ ബൈക്ക് ഓടിച്ചു വരവെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എൽ. 43.ജി. 2338 നമ്പർ മീൻ വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം റോഡിലേക്ക് തെറിച്ചു വീണ ഇയാളെ പിന്നാലെ വാഹനത്തിലെത്തിയവരാണ് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്. മുഖത്ത് സാരമായി പരിക്കേറ്റ ഇയാളെ തിരിച്ചറിയാത്തതിനെ തുടർന്ന് ചന്തേര പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ബന്ധുക്കൾ പരിയാരത്തെ ആശുപത്രിയിലെത്തിയത്. നേരത്തെ ചില മോഷണ കേസിൽ ഇയാൾക്കെതിരെ ചീമേനിയിലും നീലേശ്വരത്തും കേസ് നിലവിലുണ്ട്. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading