കോവിഡ്;തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നില്‍പ്പ് സമരം സംഘടിപ്പിച്ചു. 

തളിപ്പറമ്പ്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ 12 കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു.  കൊവിഡ് അവകാശ പ്രക്ഷോഭവേദി സംഘടിപ്പിച്ച സമരം തളിപ്പറമ്പിൽ  ടി.യു.സി.ഐ. ജില്ലാ സെക്രട്ടറി പി.പി.അബൂബക്കർ ഉദ്ഘാടനനം ചെയ്തു. നോബിൾ എം.പൈകട അധ്യക്ഷത വഹിച്ചു. കെ.സുനില്‍കുമാര്‍, വിനോദ്കുമാര്‍ മയ്യില്‍, ശ്രീധരന്‍ അതിയടം, രാമചന്ദ്രന്‍ ചേണിച്ചേരി, ശ്രീജിത്ത്, രാഘവന്‍ കൂട്ടുമുഖം എന്നിവർ സംബന്ധിച്ചു. കോവിഡിനെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ ദുരന്തനിവാരണ നിയമം 12ാം വകുപ്പനുസരിച്ച് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. ജില്ലയില്‍ കാള്‍ടെക്‌സ്, പഴയ ബസ്റ്റാന്റ്, വാരം, പുതിയ തെരു, പയ്യന്നൂര്‍, പെരുമ്പ, കരിവെള്ളൂര്‍, വെള്ളൂര്‍, ആലിന്‍കീഴില്‍, രാമന്തളി, ആലക്കോട് എന്നിവിടങ്ങളിലും സമരം നടന്നു. ഡോ.ഡി.സുരേന്ദ്രനാഥ്, നോബിള്‍ എം. പൈകട, എന്‍.സുബ്രഹ്മണ്യന്‍, അഡ്വ. കസ്തൂരിദേവന്‍, വിനോദ്കുമാര്‍ രാമന്തളി, പി.മുരളീധരന്‍, എം.സുല്‍ഫത്ത്, അനൂപ്‌ജോണ്‍, കെ.എസ്.സാദിഖ്, അത്തായി ബാലന്‍, എന്‍.ലക്ഷ്മണന്‍, റോബി അരയാക്കണ്ടി, പി.ടി.മനോജ്, കെ.പി.രാമചന്ദ്രന്‍, എസ്.കെ.കുഞ്ഞികൃഷ്ണന്‍, ലാലു, കെ.പി.വിനോദ്കുമാര്‍, കെ.പവിത്രന്‍, കെ.രാജന്‍ എന്നിവര്‍ സമരപരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: