അബ്കാരി കേസ്: ഒളിവിലായിരുന്ന രണ്ടു പ്രതികൾ അറസ്റ്റിൽ

ആലക്കോട്: ആലക്കോട് എക്‌സൈസ് ഓഫീസിലെ വിവിധ അബ്കാരികേസുകളുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന രണ്ടു പ്രതികള്‍ അറസ്റ്റില്‍. 1140 ലിറ്റര്‍ വാഷ് കൈവശം വെച്ച കേസിലെ പ്രതിയായ വെള്ളാട് പാറമൊട്ടയിലെ കണ്ണാ വീട്ടില്‍ തമ്പി എന്ന രാജന്‍(40), അഞ്ച് ലിറ്റര്‍ ചാരായം കൈവശംവെച്ച കേസിലെ പ്രതി പെരിങ്ങാല കാവിന സമീപം പുന്നയ്ക്കല്‍ വീട്ടില്‍ പി.ഉമ്മര്‍(48) എന്നിവരെയാണ് പിടികൂടിയത്. ആലക്കോട് റെയിഞ്ച് എക്‌സൈസ് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി.രാമചന്ദ്രനും സംഘവും ചേര്‍ന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി മുമ്പാകെ തുടര്‍ നടപടികള്‍ക്കായി ഹാജരാക്കും. റെയ്ഡില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്, പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി ഷിബു, വി ധനേഷ്, എം. സുരേന്ദ്രന്‍, പി.പെന്‍സ് എന്നിവരും പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: