യുവജന പ്രതിഷേധ സംഗമം നടത്തി.

0

കൂത്തുപറമ്പ്:സച്ചാർ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കുക. മുന്നോക്ക പിന്നോക്ക സ്കോളർഷിപ്പുതുക ഏകീകരിക്കുക, സർക്കാർ സർവീസിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുസ്ലിം യൂത്ത് കോ-ഓർഡിനേഷൻ അഭിമുഖത്തിൽ നടന്ന കൂത്തുപറമ്പ്  മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന യുവജന പ്രതിഷേധ സംഗമം മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് സി കെ നൗഫൽ മാസ്റ്റർ മെരുവമ്പായി ഉദ്ഘാടനം ചെയ്തു .മുസ്ലിം യൂത്ത് ലീഗ് കൂത്തുപറമ്പ് മുൻസിപ്പൽ പ്രസിഡണ്ട് സിപിഒ അസ്ഹർ അധ്യക്ഷത വഹിച്ചു. എസ്കെഎസ്എസ്എഫ് കൂത്തുപറമ്പ് മേഖല  പ്രസിഡണ്ട് സഹീർ മുരിയാട് , വിസ്ഡം ഇസ്ലാമിക് യൂത്ത് മൂവ്മെൻറ് കണ്ണൂർ ജില്ലാ ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് സവാദ് മുസ്ലിംലീഗ് കൂത്തുപറമ്പ് മുൻസിപ്പൽ ജനറൽ സെക്രട്ടറി മൊട്ടമ്മൽ അലി ,മുസ്ലിം യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി സിദ്ദീഖ് പാറാല്‍, അൻവർ സാദത്ത് റിയാസ് കെവി,  കെ.ജെറീഷ്,നസീർ മൂരിയാട് സ്വാഗതവും ഒ പി  മിഥിലാജ് നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading