താണയിൽ രണ്ട് കാറുകളും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചുപേർക്കു പരിക്ക്

കണ്ണൂർ: കണ്ണൂർ താണ ധനലക്ഷമിഹോസ്പിറ്റലിനു മുന്നിൽ ഇന്ന് രാവിലെ ഉണ്ടായവാഹനാപകടത്തിൽ 5 പേർക്ക് പരിക്ക്. തളിപ്പറമ്പ് ഏഴാംമൈലിൽ നിന്നും പെരിന്തൽ മണ്ണയിലേക്ക്പോകുകയായിരുന്ന ടെറാൻ്റോ കാർ ധനലക്ഷമിഹോസ്പിറ്റലിനുസമീപത്തെജംഗഷനിൽ വച്ച് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഈ കാറുകൾ രണ്ടും നിർത്തിയിട്ട മറ്റൊരു ഓട്ടോയിൽ ഇടിക്കുകയും ചെയ്തു.
കാറിൽ ഉണ്ടായിരുന്ന തളിപ്പറമ്പ് ഏഴാംമൈൽ സ്വദേശികളായ ഇബ്രാഹിം കുട്ടി, നഫീസ, മുഹമ്മദ് അലിഎന്നിവരെപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: