വളപട്ടണം സഹകരണ ബാങ്കിലെ തട്ടിപ്പ്: ആദ്യ കുറ്റപത്രത്തിലെ വിധി നാളെ

ക​ണ്ണൂ​ര്‍: വാ​യ്പ​ക​ളി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചും സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യും വ​ള​പ​ട്ട​ണം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് 6,11, 70,000 രൂ​പ ന​ഷ്ടം വ​രു​ത്തി​യ കേ​സി​ലെ ആ​ദ്യ കു​റ്റ​പ​ത്ര​ത്തി​ൽ ത​ല​ശേ​രി വി​ജി​ല​ൻ​സ് കോ​ട​തി നാ​ളെ വി​ധി പ​റ​യും. നി​ല​വി​ൽ 26 പേ​ര്‍ ഉ​ള്‍​പ്പെ​ട്ട കേ​സി​ൽ അ​ഞ്ചു​പേ​ര്‍​ക്കെ​തി​രേ​യാ​ണ് ആ​ദ്യ കു​റ്റ​പ​ത്രം. 250 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ല്‍ ഔ​ദ്യോ​ഗി​ക സ്ഥാ​ന​ത്തി​രു​ന്ന് ബാ​ങ്കി​നെ ച​തി​ച്ച് വി​ശ്വാ​സവ​ഞ്ച​ന ന​ട​ത്ത​ല്‍, വ്യാ​ജ രേ​ഖ ച​മ​യ്ക്ക​ല്‍, അ​ക്കൗ​ണ്ടി​ല്‍ കൃ​ത്രി​മം കാ​ണി​ക്ക​ല്‍, വ്യാ​ജ​രേ​ഖ ച​മ​ച്ച് ഒ​റി​ജി​ന​ലാ​യി ഉ​പ​യോ​ഗി​ക്ക​ൽ, ഔ​ദ്യോ​ഗി​ക സ്ഥാ​ന​ത്തി​രു​ന്ന് അ​ഴി​മ​തി ന​ട​ത്ത​ല്‍, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി ഐ​പി​സി​യി​ലെ 409, 420, 468, 471, 465, 477 (A), 201, 120 (B), 109 എ​ന്നീ വ​കു​പ്പു​ക​ളും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ 13 (1 സി) ​എ​ന്നീ കു​റ്റ​വുമാണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. 
അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച മു​ന്‍ ക​ണ്ണൂ​ര്‍ ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ്, വ​ള​പ​ട്ട​ണം സി​ഐ​മാ​രാ​യി​രു​ന്ന പി. ​ബാ​ല​കൃ​ഷ്ണ​ന്‍, ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍, സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌ട​ര്‍, സ​ഹ​ക​ര​ണ വ​കു​പ്പി​ലെ ബ​ന്ധ​പ്പെ​ട്ട ഇ​ന്‍​സ്‌​പെ​ക്‌ട​ര്‍​മാ​ര്‍, ഓ​ഡി​റ്റ​ര്‍​മാ​ര്‍ എ​ന്നി​വ​ര​ട​ക്കം 25 സാ​ക്ഷി​ക​ളെ​യും വി​സ്ത​രി​ച്ചി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റു​പ​തോ​ളം രേ​ഖ​ക​ളും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു.
സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​രു​വ​ന്നൂ​ർ ബാ​ങ്കി​ൽ കേ​ര​ള സ​ർ​ക്കാ​ർ ത​ന്നെ സ​മ്മ​തി​ക്കു​ന്ന 104.37 കോ​ടി​യു​ടെ ത​ട്ടി​പ്പ്, കാ​റ​ളം സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വെ​ട്ടി​പ്പ്, സി​പി​എ​മ്മി​ന്‍റെ ത​ന്നെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കോ​ട്ട​യം വെ​ള്ളൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ വാ​യ്പയെ​ടു​ത്ത​വ​ര​റി​യാ​തെ ഈ​ടി​ന്മേ​ല്‍ വാ​യ്പ​ക​ള്‍ അ​നു​വ​ദി​ച്ചും വ്യാ​ജരേ​ഖ ച​മ​ച്ചും സോ​ഫ്‌​റ്റ്‌വെ​റി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യും നടത്തിയ 44 കോ​ടി​യോ​ളം രൂ​പ​യു​ടെ വ​ന്‍ ത​ട്ടി​പ്പ്, കോ​ൺ​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി അ​ര്‍​ബ​ന്‍ ബാ​ങ്കി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സ​ജീ​വ ച​ർ​ച്ച​യാ​കു​ന്ന​തി​നി​ടെ​യാ​ണ് മു​സ്‌​ലിം ലീ​ഗി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന വ​ള​പ​ട്ട​ണം സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച വി​ധി പു​റ​ത്തു​വ​രു​ന്ന​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: