പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ കോർഡിനേഷൻ കമ്മിറ്റി യുവജന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പാപ്പിനിശ്ശേരി:"സച്ചാർ ശുപാർശകൾ നടപ്പിലക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കുക",

“മൂന്നാക്ക-പിന്നാക്ക സ്കോളർഷിപ്പ് തുക ഏകീകരിക്കുക”,
“സർക്കാർ സർവീസിൽ ജനസംഖ്യാ ആനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തുക”.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ മുസ്‌ലിം യൂത്ത്‌ കോർഡിനേഷൻ പാപ്പിനിശേരി പഞ്ചായത്ത് കമ്മിറ്റി ഹാജിറോഡിൽ യുവജന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം അട്വ മുഹമ്മദ് ഫൗസിന്റെ അധ്യക്ഷതയിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് സി പി റഷീദ് ഉൽഘാടനം ചെയ്തു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ കെ അബ്ദുൽ ബാഖി (സമസ്ത ), ഉനൈസ് പാപ്പിനിശ്ശേരി (ISM )
മൻസൂർ വി പി (വിസ്ഡം)
അർഷാദ് മാങ്കാടവ് (സോളിഡാരിറ്റി)
സുബൈർ (kmcc)
സി എച് അബ്ദുൽ സലാം (മുസ്ലിം ലീഗ്) എന്നിവർ സംസാരിച്ചു. അഴീക്കോട് മണ്ഡലം മുസ്ലിം യൂത് ലീഗ് ട്രഷറർ അജ്മൽ മുസ്ലിം ലീഗ് നേതാക്കളായ കെപി , ഷഫീക്. ലത്തീഫ്. കരീം വി.
യൂത് ലീഗ് നേതാക്കളായ ജിയാദ്. ജാബിർ. തുടങ്ങിയവർ പങ്കെടുത്തു.പഞ്ചയാത്ത് യൂത് ലീഗ് ജനറൽ സെക്രട്ടറി അഷ്‌കർ എംപി
സ്വാഗതവും എ ടി കെ ദാരിമി നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: