ജിം​നേ​ഷ്യ​ങ്ങ​ൾ​ക്കും, യോ​ഗ പ​രി​ശീ​ല​ന​ത്തി​നും അ​നു​മ​തി : കേ​ന്ദ്രം പുതിയ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി

ലോക്ക്ഡൗ നിന്ത്രങ്ങളി കൂടു വുളും നിന്ത്രങ്ങളും വിമാക്കി കേന്ദ്രം മാനിദേശം പുത്തിക്കി. രാത്രി ഫ്യൂ പിലിക്കുന്നക്കം രാജ്യത്ത് കോവിഡ് നിന്ത്രങ്ങളി കൂടു വുന്നു.

ജിംനേഷ്യങ്ങൾക്കും യോഗ പരിശീലനത്തിനും പുതിയ മാർഗനിർദേശത്തിൽ‌ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ സ്കൂളുകളും മെട്രോ ട്രെയിൻ സർവീസുകളും പ്രവർത്തനം ആരംഭിക്കില്ല. ഓഗസ്റ്റ് അവസാനം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനാണ് തീരുമാനം. വലിയ ആൾക്കൂട്ടങ്ങളും സമ്മേളനങ്ങളും  അനുവദിക്കില്ല.

സിനിമ തിയറ്റർ, സ്വിമ്മിംഗ് പൂൾ, പാർക്ക്, ഓഡിറ്റോറിയം തുടങ്ങിയവയെല്ലാം അടഞ്ഞുകിടക്കും. സിനിമ തിയറ്ററുകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്. അൻപതു ശതമാനം സീറ്റ് നിബന്ധനയോടെ തിയറ്ററുകൾ പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് തിയറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ 25 ശതമാനം സീറ്റുകളോ ടെയും പിന്നീട് സ്ഥിതിഗതി പരിശോധിച്ചു കൂടുതൽ സീറ്റുകളോടെയും തിയറ്ററുകൾ പ്രവർത്തനം ആരംഭിക്കുന്ന കാര്യം പരിഗണിക്കാം എന്ന് മന്ത്രാലയം പ്രതികരിക്കുകയും ചെയ്തിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: