മാതൃകാപരം ചൊവ്വ HSS ന്റെ ഈ അനുമോദനം

SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ഓൺലൈനായി നടത്തിയ വെബിനാറിലൂടെ അനുമോദിച്ചു. കോർപറേഷൻ മേയർ സി സീനത്ത് ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ വി രാജു അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എം പി അനിൽകുമാർ, മാനേജർ പി കെ ബാലകൃഷ്ണൻ, പ്രിൻസിപ്പൽ സി ദേവരാജ്,പ്രഥമാധ്യാപകൻ കെ കെ വിനോദ് കുമാർ, മുൻ പ്രഥമാധ്യാപിക സി എം ആശ, സ്റ്റാഫ് സെക്രെട്ടറി സരീഷ് പയ്യമ്പള്ളി, അധ്യാപകരായ പി പി നളിനാക്ഷൻ, എം കൃഷ്ണമുരളി എന്നിവർ സംസാരിച്ചു. ഐ ടി @ സ്കൂൾ ഉപകരണങ്ങളുടെ സഹായത്താൽ വേറിട്ട അനുഭവം ആയി മാറിയ വെബിനാറിൽ വിദ്യാർഥികളും അവരവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: